മുൻ എംഎല്‍എയും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജു അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
എറണാകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്നു. വടക്കൻ പറവൂരില്‍ നിന്ന് രണ്ടുതവണ നിയമസഭയിലെത്തി
കൊച്ചി: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയും ആയ പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
February 27, 2025 9:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുൻ എംഎല്‍എയും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്ന പി രാജു അന്തരിച്ചു