'അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ; ഭരണകൂടം രാഷ്ട്രീയ പ്രവർത്തകരെ കൊല്ലുന്നത് ന്യായീകരിക്കാനാകില്ല'; കാനം
Last Updated:
വ്യാജ ഏറ്റുമുട്ടലുകൾ പോലുള്ളവ കേരളത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. തണ്ടർബോൾട്ടിന്റെ വധശിക്ഷ നടപ്പാക്കൽ അംഗീകരിക്കാനാകില്ലെന്നും CPI
തിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കു നേരെ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ട പരിഹാരമല്ലെന്നും സംഭവം പ്രതിഷേധാർഹമെന്ന് CPI സംസ്ഥാന കൗൺസിൽ യോഗത്തിനു ശേഷം കാനം രാജേന്ദ്രൻ വ്യക്തമാക്കി.
അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടന്നലെന്നാണ് പാർട്ടി പ്രാദേശിക നേതൃത്വം പറയുന്നത്. വ്യാജ ഏറ്റുമുട്ടലുകൾ പോലുള്ളവ കേരളത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. സംഭവത്തെ കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തണം. ഭരണകൂടം രാഷ്ട്രീയ പ്രവർത്തകരെ വെടിവച്ച് കൊല്ലുന്നത് ന്യായീകരിക്കാനാകില്ല. നടപടി പ്രാകൃതമെന്നും കാനം കുറ്റപ്പെടുത്തി.
ഭക്ഷണം കഴിയ്ക്കുന്നതിനിടെ പൊലീസ് ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. തോക്ക് കൊണ്ടല്ല മറുപടി പറയേണ്ടത്ത്. തണ്ടർബോൾട്ടിന്റെ വധശിക്ഷ നടപ്പാക്കൽ അംഗീകരിക്കാനാകില്ല. മാവോയിസ്റ്റുകളെ നിയമത്തിന് മുന്നിലെത്തിക്കണം. അല്ലാതെ വെടിവച്ചുകൊല്ലുന്നത് കാടത്താമാണ്. പൊലീസിന്റെ കയ്യിൽ അമിതാധികാരം എത്തുന്നത് ശരിയല്ലെന്നും കാനം ചൂണ്ടിക്കാട്ടി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2019 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ; ഭരണകൂടം രാഷ്ട്രീയ പ്രവർത്തകരെ കൊല്ലുന്നത് ന്യായീകരിക്കാനാകില്ല'; കാനം


