advertisement

മാവോയിസ്റ്റുകളിൽ നിന്നും കണ്ടെടുത്തത് AK 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍; വ്യാജ ഏറ്റുമുട്ടൽ ആരോപണം തള്ളി എസ്.പി ശിവവിക്രം

Last Updated:

ആക്രമിക്കാനല്ല, പട്രോളിങ്ങിനാണ് പൊലീസ് പോയത്. വ്യാജ ഏറ്റുമുട്ടലാണോ അല്ലയോയെന്ന് സാക്ഷികളോട് ചോദിക്കാമെന്നും എസ്.പി.

പാലക്കാട്: അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് തണ്ടർ ബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലെന്ന് പാലക്കാട് എസ്.പി ജി. ശിവവിക്രം. ഇവർ കീഴടങ്ങാനാണ് എത്തിയതെന്ന വാദം ശരിയല്ല. എ കെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങൾ കൊല്ലപ്പെട്ടവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും ശിവവിക്രം നിഷേധിച്ചു.
കീഴടങ്ങാനായിരുന്നെങ്കിൽ അവർ ആയുധം കൈവശംവച്ചത് എന്തിനെന്നും എസ്.പി ചോദിച്ചു.  കൊല്ലപ്പെട്ടത് കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചവരല്ല. ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളാണ്. ആക്രമിക്കാനല്ല,  പട്രോളിങ്ങിനാണ് പൊലീസ് പോയത്. വ്യാജ ഏറ്റുമുട്ടലാണോ അല്ലയോയെന്ന് സാക്ഷികളോട് ചോദിക്കാമെന്നും എസ്.പി മാധ്യമങ്ങളോട് പ്രതികരിച്ചു.
തിങ്കളാഴ്ച രാവിലെയാണ് ഓപ്പറേഷൻ തുടങ്ങിയത്. മഞ്ചക്കണ്ടിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സങ്കേതം കണ്ടെത്തി.  അതിന് സമീപത്തേക്ക് തണ്ടര്‍ബോള്‍ട്ട് നീങ്ങിയപ്പോൾ മാവോയിസ്റ്റുകൾ വെടിയുതിര്‍ത്തു. തിരിച്ച് നടത്തിയ വെടിവയ്പ്പിലാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് ഇന്‍ക്വസ്റ്റ് ആരംഭിച്ചത്. തഹസില്‍ദാര്‍, സബ്കളക്ടര്‍, ഡോക്ടര്‍, ഫോറന്‍സിക് വിദഗ്ധര്‍, ആയുധ വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, പഞ്ചായത്ത് അംഗങ്ങള്‍, ഡി.എഫ്.ഒ എന്നിവർ സ്ഥലത്തെത്തി. ആ സമയത്ത് പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിക്കവെയാണ് വീണ്ടും വെടിവയ്പ്പുണ്ടായത്.
advertisement
വെടിയേല്‍ക്കാതിരിക്കാന്‍ അവിടെയുണ്ടായിരുന്നവരെല്ലാം  നിലത്ത് കിടന്നു. രണ്ട് മണിക്കൂറോളം വെടിവയ്പ് തുടർന്നു. ഇതിനിടയിലാണ് തണ്ടർബോൾട്ടിന്റെ വെടിയേറ്റ്ഒരാൾ കൊല്ലപ്പെട്ടത്. ഇയാളിൽ നിന്നും എ.കെ 47 കണ്ടെടുത്തു. ഇയാൾക്കൊപ്പം രണ്ടു പേർ കൂടി ഉണ്ടായിരുന്നു. ഇവർക്കു വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും എസി.പി പറഞ്ഞു.
ഒരു എ.കെ 47 തോക്ക്, ഒരു .303 തോക്ക്, നാടന്‍ തോക്കുകക്കുകളും ഉൾപ്പെടെ  ഏഴ് ആയുധങ്ങളാണ് കണ്ടെടുത്ത്.  നൂറ് റൗണ്ട് വെടിയുണ്ടകൾ മൊബൈല്‍ ഫോൺ,  ലാപ്‌ടോപ്പ് എന്നിവയും കണ്ടെടുത്തിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവോയിസ്റ്റുകളിൽ നിന്നും കണ്ടെടുത്തത് AK 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍; വ്യാജ ഏറ്റുമുട്ടൽ ആരോപണം തള്ളി എസ്.പി ശിവവിക്രം
Next Article
advertisement
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമോദി
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമ
  • പ്രധാനമന്ത്രി മോദി കേരളത്തിലെ ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിൽ പറഞ്ഞു

  • കേരളത്തിൽ എൻഡിഎ സർക്കാർ വരും, വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്ന് മോദി ഉറപ്പു നൽകി

  • കേന്ദ്രസർക്കാർ നൽകിയതെല്ലാം സംസ്ഥാന സർക്കാരിന് സാധ്യമല്ല, വികസനത്തിൽ കേരളം പിന്നിലാണെന്ന് വിമർശിച്ചു

View All
advertisement