'എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല'; പിന്തുണയുമായി സിപിഐ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഏതെങ്കിലും കമ്പനികള്‍ തമ്മിലുള്ള കേസ് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ആര് ശ്രമിച്ചാലും സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിരിക്കുമെന്നും അത് ശരിയായ രാഷ്ട്രീയമാണെന്ന് സിപിഐയ്ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കമ്പനികള്‍ തമ്മിലുള്ള കേസ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്‍ഡിഎഫ് സര്‍ക്കാരിനെ നയിക്കുന്ന നേതാവിന്റെ പേര് സഖാവ് പിണറായി വിജയന്‍ എന്നാണ്. അദ്ദേഹത്തിനെയും സര്‍ക്കാരിനെയും ഒറ്റപ്പെടുത്താന്‍ സിപിഐ സമ്മതിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രാധാന്യം സിപിഐക്ക് അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ അന്വേഷണത്തിൽ കണ്ടെത്തിയത്. എസ്എഫ്ഐഒ കുറ്റപത്രം വ്യാഴാഴ്ച എറണാകുളം ജില്ലാകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്ലിലെ മറ്റുചില ഉദ്യോഗസ്ഥര്‍, സിഎംആര്‍എല്‍, എക്സാലോജിക് കമ്പനി എന്നിവരെയും പ്രതിചേത്താണ് കുറ്റപത്രം സമർപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 05, 2025 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല'; പിന്തുണയുമായി സിപിഐ