ജനമനമറിയാൻ സി പി എം പ്രവർത്തകർ നാളെമുതൽ വീടു കയറും; ജനങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിക്കും
Last Updated:
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വിവിധ പ്രചരണ പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്നും വിജയരാഘവന്‍ അറിയിച്ചു.
തിരുവനന്തപുരം: ജനുവരി 24 മുതല്‍ 31 വരെ സിപിഐ എം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തും. ജനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ അഭിപ്രായം സ്വരൂപിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് തുടര്‍ച്ചയുണ്ടാകുമെന്നും വിജയരാഘവന്‍ പറഞ്ഞു. ജനങ്ങളിൽ നിന്നകന്ന യു ഡി എഫ് കൂടുതൽ ദുർബലമായി. വരും നാളുകളിൽ അവർ വീണ്ടും ദുർബലമാകും. അവർക്കൊപ്പം നിൽക്കുന്നവർ എൽ ഡി എഫിനൊപ്പം എത്തും. You may also like:നടൻ കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സൂപ്പർ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സുചിത്ര [NEWS]മോസ്കിൽ സ്ത്രീകൾക്കായി ജിം തുറന്നു; സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതൊക്കെ ഇനി പഴങ്കഥ [NEWS] 'സ്ഥാനാർത്ഥികളെ തീരുമാനിച്ചില്ല, മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തും': മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS] തുടര്‍ഭരണം ഉറപ്പാക്കുന്നതിനുള്ള സജീവമായ സംഘടനാപ്രവര്‍ത്തനത്തില്‍ അണിനിരക്കാനാണ് സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ആഹ്വാനം ചെയ്യുന്നത്. എല്ലാവിഭാഗം ജനങ്ങളുടെയും പൊതുമുന്നേറ്റത്തിന് ഉതകുന്ന നയങ്ങളാണ് എൽ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു തരത്തിലുള്ള വര്‍ഗീയതയുമായും സര്‍ക്കാര്‍ സന്ധി ചെയ്‌തില്ല. വിദ്വേഷ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന നിലപാടാണ് എൽ ഡി എഫ് സ്വീകരിച്ചത്. അതിനെ മറികടക്കാന്‍ മതാധിഷ്ഠിത കൂട്ടുകെട്ടിനാണ് യു ഡി എഫ് ശ്രമിച്ചത്.
advertisement
ഒരു ഘട്ടത്തിലും സാധാരണക്കാര്‍ക്കു വേണ്ടി പ്രതിപക്ഷം നിന്നില്ല. അതിന് ബി ജെ പിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സന്ധി ചെയ്‌തു. കേന്ദ്ര ഏജന്‍സികളെ ദുര്‍വിനിയോഗം ചെയ്യുന്നതിനെ ന്യായീകരിക്കുകയാണ് യു ഡി എഫ് ചെയ്തത്.
advertisement
പ്രതിപക്ഷത്തിന്റെ ജനകീയ അട്ടിത്തറയ്‌ക്കാണ് അഞ്ചുവര്‍ഷം കൊണ്ട് ക്ഷീണമുണ്ടായിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം പോലും ജനം നിരാകരിച്ചു. യു ഡി എഫില്‍ കൂടുതല്‍ തര്‍ക്കങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. എൽ ഡി എഫിനാകട്ടെ ജനകീയാടിത്തറ കൂടുതല്‍ ശക്തിയായി മാറുകയും ചെയ്‌തു. 27ന് തിരുവനന്തപുരത്ത് എൽ ഡി എഫ് യോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വിവിധ പ്രചരണ പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്നും വിജയരാഘവന്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 23, 2021 8:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജനമനമറിയാൻ സി പി എം പ്രവർത്തകർ നാളെമുതൽ വീടു കയറും; ജനങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിക്കും