മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം നൽകിയത് 22 കോടി രൂപ

Last Updated:

സി പി എം കണ്ണൂർ ഘടകമാണ് ഏറ്റവും കൂടുതൽ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം നൽകിയത് 22,90,67,326 രൂപ. വാർത്താക്കുറിപ്പിലാണ് സിപിഎം ഇക്കാര്യം അറിയിച്ചത്. കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഓഗസ്റ്റ് 13 മുതൽ 18 വരെയുള്ള തിയതികളിൽ സംസ്ഥാനത്ത് വ്യാപകമായി സി പി എം ഫണ്ട് ശേഖരണം നടത്തിയിരുന്നു.
14 ജില്ലകളിൽ നടത്തിയ ഫണ്ട് ശേഖരണത്തിലാണ് 22,90,67,326 രൂപ ലഭിച്ചത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബന്ധപ്പെട്ട പാർട്ടി ഘടകങ്ങൾ അടച്ചതായും സി പി എം വാർത്താക്കുറിപ്പിൽ അറിയിച്ചു. സി പി എം കണ്ണൂർ ഘടകമാണ് ഏറ്റവും കൂടുതൽ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്, 6,46,42,704 രൂപ.
വിവിധ ജില്ലകളിലെ സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക,
1 കാസര്‍കോഡ്‌ - 79,30,261.00
2 കണ്ണൂര്‍ - 6,46,42,704.00
advertisement
3 വയനാട്‌ - 5600000.00
4 കോഴിക്കോട്‌ - 24620914.00
5 മലപ്പുറം - 25586473.00
6 പാലക്കാട്‌ - 14850906.00
7 തൃശ്ശൂര്‍ - 20557344.00
8 എറണാകുളം - 16103318.00
9 ഇടുക്കി - 6834349.00
10 കോട്ടയം - 6116073.00
11 ആലപ്പുഴ - 7753102.00
12 പത്തനംതിട്ട - 2626077.00
13 കൊല്ലം - 11200386.00
14 തിരുവനന്തപുരം - 14645419.00
ദുരിതാശ്വാസ ഫണ്ട്‌ ശേഖരണവുമായി അകമഴിഞ്ഞ്‌ സഹകരിച്ച മുഴുവന്‍ ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം നൽകിയത് 22 കോടി രൂപ
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement