LIVE| പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇരുട്ടിലാണ്: ബിനോയ് വിശ്വം

Last Updated:

പിഎം ശ്രീ വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളെ കാണുന്നു

ബിനോയ് വിശ്വം
ബിനോയ് വിശ്വം
വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ കടുത്ത അമർഷം പ്രകടിപ്പിച്ചിരിക്കുകയാണ് സിപിഐ.  എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. മുന്നണി മര്യാദകളുടെ ലംഘനമെന്നാണ് സിപിഐയുടെ പൊതുഅഭിപ്രായം. പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണമുള്ളത്. ഈ തീരുമാനത്തിലൂടെ മുന്നണി മര്യാദകൾ ലംഘിച്ചെന്നും കത്തിൽ പറയുന്നു. മാധ്യമങ്ങളോട് പ്രതികരിക്കുന്ന എം വി ഗോവിന്ദൻ, ഇക്കാര്യത്തിൽ സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി.

തുടർന്ന് വായിക്കാം
Oct 24, 20255:46 PM IST

LIVE:എന്ന മന്ത്രിയുടെ വാക്ക് പോസിറ്റീവായി കാണുന്നു: ബിനോയ് വിശ്വം

എന്നേക്കാൾ ഇക്കാര്യത്തിൽ പഠിച്ച ആളാണ് മന്ത്രി.NEPയിൽ പാഠ്യ പദ്ധതി മാറ്റില്ല എന്ന മന്ത്രിയുടെ വാക്ക് പോസിറ്റീവായി കാണുന്നു.

Oct 24, 20255:43 PM IST

LIVE ഫാസിസ്റ്റുകൾ ഉയർത്തുന്ന ഇരുട്ടിന് എതിരായി കൊളുത്തിയ ദീപമാണ് എൽഡിഎഫ്: ബിനോയ് വിശ്വം

ഇക്കാര്യത്തിൽ കർശന നടപടി വേണോ എന്ന് നിർവാഹക സമിതി തീരുമാനിക്കും. ആർ എസ് എസും ബിജെപിയും ആഗ്രഹിക്കുന്നതുപോലെ വർഗീയവൽക്കരിച്ചു കൂടാ. വർഗീയ ഫാസിസ്റ്റുകൾ ഉയർത്തുന്ന ഇരുട്ടിന് എതിരായി കേരളത്തിൽ കൊളുത്തിയ ദീപമാണ് എൽഡിഎഫ്. അതുകൊണ്ടാണ് ഇന്ത്യൻ മതേതരത്വം അതിനെ പ്രതീക്ഷയോടെ കാണുന്നത്

Oct 24, 20255:38 PM IST

LIVE ക്‌ളാസ് മുറികളിലാണ് ബിജെപി പിടിമുറുക്കുന്നത്: ബിനോയ് വിശ്വം

പാഠ്യ പദ്ധതി പെഡഗോഗി കൊച്ചു കാര്യമല്ല. കോത്താരി കമ്മീഷനിൽ പറയുന്ന്നത് പോലെ ക്‌ളാസ് മുറികളിലാണ് നാളത്തെ തലമുറ. അതിനാൽ അവിടെയാണ് ബിജെപി പിടി മുറുക്കുന്നത്.

advertisement
Oct 24, 20255:37 PM IST

LIVE:എന്ത് തെറ്റ് പറ്റി എന്ന് നോക്കണം: ബിനോയ് വിശ്വം

ഞാൻ ഇ എം എസിനെയോർക്കുന്നു. മനോരമയും മാതൃഭൂമിയും എന്നെ പുകഴ്ത്തിയാൽ ഞാൻ എന്തോ തെറ്റ് ചെയ്തു എന്നാണ് അർഥം.അതിനാൽ ഇവിടെ ശ്രദ്ധിക്കണം.

Oct 24, 20255:36 PM IST

LIVE:അസ്വാഭാവികമായ തിരക്കോടെ ഒരു ഉദ്യോഗസ്ഥ ഒപ്പുവെക്കുന്നു: ബിനോയ് വിശ്വം

ഇത്തരം കാര്യത്തിൽ ഒരു ഇടതുപക്ഷ ഗവൺമെന്റ് പലവട്ടം ചിന്തിക്കണം.ബിജെപി ഗവൺമെൻറ് ഷോ കേസ് ചെയ്യാൻ ആഗ്രഹിക്കുന്നതാണ് പിഎം ശ്രീ. അസ്വാഭാവികമായ തിരക്കോടെ അൺ യൂഷ്വൽ ഹേസ്റ്റ് ആരോടും പറയാതെ ഒരു ഉദ്യോഗസ്ഥ ഡൽഹിയിൽ ലാൻഡ് ചെയ്ത് ഒപ്പുവെക്കുന്നു. അതിനെ കേന്ദ്ര സർക്കാരും ബിജെപി യും എബിവിപി യും ആർ എസ് എസും പുകഴ്ത്ഴ്ത്തുന്നു.

Oct 24, 20255:27 PM IST

LIVE:ഇക്കാര്യത്തിൽ സിപിഐക്ക് മാത്രമല്ല ആശങ്ക:ബിനോയ് വിശ്വം

പിഎം ശ്രീയിൽ ഒരു പേരല്ല പ്രശ്നം. ഇക്കാര്യത്തിൽ സിപിഐക്ക് മാത്രമല്ല ആശങ്ക. സിപിഎമ്മിനും ഉണ്ട് .എല്ലാ മതേതര കക്ഷികൾക്കും ഉണ്ട്.

advertisement
Oct 24, 20255:25 PM IST

LIVE ഈ ശൈലി തിരുത്തപ്പെടേണ്ടതാണ്: ബിനോയ് വിശ്വം

പിഎം ശ്രീ ഒപ്പു വെച്ചതായി മനസിലാക്കുന്നു.ഇത് മുന്നണി മര്യാദകളുടെ ലംഘനമായിരുന്നു. ഈ ശൈലി തിരുത്തപ്പെടേണ്ടതാണ്. അക്കാര്യം കാണിച്ച് എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകി. ഇത് എല്ലാ എൽഡിഎഫ് ഘടക കക്ഷികൾക്കും നൽകിയിട്ടുണ്ട്.

Oct 24, 20255:23 PM IST

LIVE: ഒരു ഘടകത്തിലും ചർച്ച ചെയ്തിട്ടില്ല. ഇതല്ല എൽഡിഎഫ് ശൈലി: ബിനോയ് വിശ്വം

എൽഡിഎഫ് മാത്രമല്ല. സിപിഐ മന്ത്രിമാരും ഇതറിയണം. രണ്ടു തവണ ഇത് കാബിനറ്റിൽ വന്നു.നയപരമായ കാര്യമായതിനാൽ മാറ്റിവെച്ചു. അതായത് ഒരു ഘടകത്തിലും ചർച്ച ചെയ്തിട്ടില്ല. ഇതല്ല എൽഡിഎഫ് ശൈലി. ഇതായിരുന്നില്ല എൽഡിഎഫ് ശൈലി.

Oct 24, 20255:19 PM IST

LIVE:പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി ഇരുട്ടിലാണ്; ബിനോയ് വിശ്വം

പത്രവാർത്തകൾ അല്ലാതെ പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി ഇരുട്ടിലാണ്.അത് അറിയാൻ എല്ലാ കക്ഷികൾക്കും അവകാശമുണ്ട്. ഇതേക്കുറിച്ച് അറിയാനുള്ള വേദികളിൽ പറയണം.അതിൽ എൽഡിഎഫും പെടും. അല്ലാതെ അഞ്ച് കൊല്ലമോ 10 കൊല്ലമോ ഭരിക്കാനുള്ള സംവിധാനമല്ല എൽഡിഎഫ്. ഇത്ര ഗൗരവമായ ഒരു ധാരണാപത്രം ഒപ്പിടുമ്പോൾ അറിയിക്കാത്തത് യുക്തിയല്ല.

Oct 24, 20255:14 PM IST

LIVE: വന്ന വഴി സിപിഐ ക്ക് അറിയാം;നല്ല ഓർമയുണ്ട്: ബിനോയ് വിശ്വം

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഇന്ന് പാർട്ടി സെക്രട്ടറിയേറ്റ് കൂടി. ഇടതുമുന്നണിയുടെ അവിഭാജ്യ ഘടകമാണ് സിപിഐ . എൽഡിഫിന്റെ ചരിത്രം അത് വന്ന വഴി എല്ലാം സിപിഐ ക്ക് അറിയാം. സിപിഐക്ക് നല്ല ഓർമയുണ്ട്. 56 ൽ അന്നത്തെ സർക്കാരിന് സാരഥ്യം വഹിച്ചത് സിപിഐ ആണ്

Oct 24, 20255:01 PM IST

LIVE: ലോകാവസാനം വരെ മാറ്റമില്ലാതെ പോകാൻ പറ്റുമോ ? മന്ത്രി ശിവൻകുട്ടി

കേന്ദ്ര സർക്കാരും ജനാധിപത്യപരമായി തിരഞ്ഞടുപ്പെട്ട സർക്കാരാണല്ലോ. എല്ലാ കാലത്തും ഒരു പോലെ ഇരിക്കാൻ പറ്റുമോ ?ലോകാവസാനം വരെ മാറ്റമില്ലാതെ പോകാൻ പറ്റുമോ ?ചില കാര്യങ്ങളിൽ മാറ്റങ്ങൾ വേണ്ടേ ? രാഷ്ട്രീയത്തിലും സമൂഹത്തിലും വ്യക്തിപരമായും എല്ലാത്തിലും ഇത് ബാധകമാണ്

Oct 24, 20254:54 PM IST

LIVE: പിഎം ഉഷ പദ്ധതിയിൽ സംസ്ഥാനം പണം വാങ്ങി

പിഎം ഉഷ പദ്ധതിയിൽ സംസ്ഥാനം പണം വാങ്ങി. പക്ഷെ നമ്മുടെ രീതിയിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്

Oct 24, 20254:52 PM IST

LIVE കാശ് നഷ്ടപ്പെടാതിരിക്കാൻ ഞാൻ നയം മാറ്റി: മന്ത്രി ശിവൻകുട്ടി

NEP യുടെ പേരിൽ പണം നഷ്ടപ്പെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. കാശ് നഷ്ടപ്പെടാതിരിക്കാൻ ഞാൻ നയം മാറ്റി. ഇടത് മുന്നണി കാലത്തിന് അനുസരിച്ച് വിദ്യാഭാസ കാര്യത്തിൽ നയം മാറ്റിയിട്ടുണ്ട്

Oct 24, 20254:50 PM IST

LIVE: ചർച്ച ചെയ്തില്ല എന്ന് ബിനോയ് വിശ്വം പറഞ്ഞാൽ അത് ശരിയായിരിക്കാം; മന്ത്രി ശിവൻകുട്ടി

മുന്നണിയിൽ ചർച്ച ചെയ്തില്ല എന്ന് ബിനോയ് വിശ്വം പറഞ്ഞാൽ അത് ശരിയായിരിക്കാം. നിങ്ങൾ അല്ലെ പറയുന്നത്. ഞാൻ ഇടത് മുന്നണി യോഗത്തിൽ ഇല്ല.

Oct 24, 20254:48 PM IST

LIVE എല്ലാ കാലത്തിലും ഒരു കാര്യത്തിൽ പിടിച്ചു തൂങ്ങി നിൽക്കാൻ പറ്റില്ല: മന്ത്രി ശിവൻകുട്ടി

കാലഘട്ടത്തിന് അനുസരിച്ച് നയങ്ങളിൽ മാറ്റമുണ്ടാകും. ഇത് NEP മാത്രമല്ല. ലോകബാങ്ക്, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ കാലത്തിലും ഒരു കാര്യത്തിൽ പിടിച്ചു തൂങ്ങി നിൽക്കാൻ പറ്റില്ല. നിങ്ങൾ തരുമോ പണം

Oct 24, 20254:45 PM IST

LIVE: പാഠ്യ പദ്ധതി മാറില്ല; വിദ്യാഭ്യാസ ഡയറക്ടർ

പാഠ്യ പദ്ധതി മാറില്ല. ഇതേ പാഠ്യ പദ്ധതിയും പാഠ പുസ്തകങ്ങളും തുടരും. വിദ്യാഭ്യാസ ഡയറക്ടർ

Oct 24, 20254:42 PM IST

LIVE: എല്ലാ തന്ത്രവും പരസ്യമാക്കാൻ പറ്റുമോ ?മന്ത്രി ശിവൻകുട്ടി

എല്ലാ തന്ത്രവും പരസ്യമാക്കാൻ പറ്റുമോ ? തന്ത്രം എന്ന് പറഞ്ഞാൽ തന്നെ അത് രഹസ്യമല്ലേ ?

Oct 24, 20254:41 PM IST

LIVE പ്രതിപക്ഷ നേതാവ് കോൺഗ്രസ് ഭരണസംസ്ഥാനങ്ങളോട് ചോദിക്കണം: മന്ത്രി ശിവൻകുട്ടി

സമരം നടത്താൻ പോകുന്ന പ്രതിപക്ഷ നേതാവ് ആദ്യം നയം നടപ്പാക്കുന്ന കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളോട് ഇക്കാര്യം ചോദിക്കണം

Oct 24, 20256:19 PM IST

LIVE: എതിർത്തത് നയത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നതിനാൽ മന്ത്രി ശിവൻകുട്ടി

എതിർത്തത് നയത്തിൽ ഞങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നതിനാൽ . അത് നേരിട്ട് കേന്ദ്രമന്ത്രിയുമായിചർച്ച ചെയ്തു. ഇത് സംബന്ധിച്ച് ഒരു കത്ത് കൊടുത്തത്തിന്റെ അടിസ്ഥാനത്തിലാണ് പണം ലഭിച്ചത്.

Oct 24, 20254:37 PM IST

LIVE: പാഠപുസ്‌തകങ്ങളിൽ മാറ്റം ധാരണാ പാത്രത്തിൽ ഇല്ല: മന്ത്രി ശിവൻകുട്ടി

പാഠപുസ്‌തകങ്ങളിൽ എന്തെങ്കിലും മാറ്റം ധാരണാ പാത്രത്തിൽ ഇല്ല. അത് പൂർണമായും സംസ്ഥാന സർക്കാരിന്റെ കയ്യിലാണ്

Oct 24, 20254:35 PM IST

LIVE:മറ്റു വകുപ്പുകളും സമാനമായി പണം വാങ്ങിയിട്ടുണ്ട്; മന്ത്രി ശിവൻകുട്ടി

മറ്റു വകുപ്പുകളും സമാനമായി കേന്ദ്രത്തിൽ നിന്ന് വിവിധ പദ്ധതികളിലായി പണം വാങ്ങിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ്, കൃഷി വകുപ്പ്, ഭക്ഷ്യ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ ഇതിൽ പെടുന്നു

Oct 24, 20254:32 PM IST

LIVE ആർ എസ് എസ് പദ്ധതികളെ എതിർക്കും: മന്ത്രി ശിവൻകുട്ടി

ആർ എസ് എസ് പദ്ധതികളെ എതിർക്കും; മത നിരപേക്ഷ നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു

Oct 24, 20254:31 PM IST

LIVE:പിഎം എന്നാണ് പേര് വെക്കുന്നത്: മന്ത്രി ശിവൻകുട്ടി

പിഎം എന്നാണ് പേര് വെക്കുന്നത് അല്ലാതെ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ ഇല്ല. ഇക്കാര്യത്തിൽ ഉറപ്പ് കിട്ടിയുണ്ട്

Oct 24, 20254:30 PM IST

LIVE:ഒപ്പിടാഞ്ഞതിനാൽ 1158.13 കോടി രൂപ നഷ്ടമായി; മന്ത്രി ശിവൻകുട്ടി

ഒപ്പിടാഞ്ഞതിനാൽ 1158.13 കോടി രൂപ നഷ്ടമായി; ഇനി1476 കോടി ലഭിക്കും

Oct 24, 20254:27 PM IST

LIVE;പണം കിട്ടാത്തത് കുട്ടികളെ ബാധിക്കുന്നു: മന്ത്രി ശിവൻകുട്ടി

പണം കിട്ടാത്തത് ഭിന്നശേഷി കുട്ടികളെ ബാധിക്കുന്നു. പെൺകുട്ടികളുടെ അലവൻസിനെ ബാധിക്കുന്നു; യൂണിഫോം പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കുന്നു

Oct 24, 20254:26 PM IST

LIVE: കുട്ടികളുടെ ഭാവി പന്താടി ഒരു നീക്കത്തിനും ഇല്ല; മന്ത്രി ശിവൻകുട്ടി

നമ്മുടെ കുട്ടികളുടെ ഭാവി പന്താടിക്കൊണ്ട് ഒരു നീക്കത്തിനും ഇല്ല; മന്ത്രി ശിവൻകുട്ടി

Oct 24, 20254:23 PM IST

നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട പണം നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കം; മന്ത്രി ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപ നേടിയെടുക്കാനുള്ള തന്ത്രപരമായ നീക്കം; വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

Oct 24, 20254:19 PM IST

LIVE:പുതിയ നിബന്ധനകളെയാണ് എതിർക്കുന്നത്;എം വി ഗോവിന്ദൻ

നയം മാറ്റമില്ല. പുതിയ നിബന്ധനകളെയാണ് എതിർക്കുന്നത്. സിപിഐ യുമായി ചർച്ച നടത്തും.

Oct 24, 20254:18 PM IST

LIVE:ഇടതുപക്ഷ നയം മുഴുവൻ നടപ്പാക്കുന്ന സർക്കാരല്ല ഇത്: എം വി ഗോവിന്ദൻ

ഇടതുപക്ഷ നയം മുഴുവൻ നടപ്പാക്കുന്ന സർക്കാരല്ല ഇത്. അങ്ങനെ യാണോ നിങ്ങൾ കരുതുന്നത് ? പണം കിട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ല. കേന്ദ്രം സാമ്പത്തിക ഉപരോധമാണ് നടപ്പാക്കുന്നത്.എല്ലാ പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കും.

Oct 24, 20254:16 PM IST

LIVE: NEP കാര്യത്തിൽ അതിനെ എതിർക്കുന്ന ഇടതു നയം: എം വി ഗോവിന്ദൻ

NEP കാര്യത്തിൽ ഇടതു നയം വ്യക്തമാണ്. അതിനെ എതിർക്കുന്നു. എന്നാൽ ഒരു അന്തരാള ഘട്ടത്തിൽ പണം സ്വീകരിക്കുന്ന തീരുമാനം എടുക്കുന്നു. ഭരണപരമായ ഒരു കാര്യമാണത്.

Oct 24, 20254:13 PM IST

LIVE നിബന്ധനകൾ ഇന്ന് തുടങ്ങിയതല്ല: എം വി ഗോവിന്ദൻ

നിബന്ധനകൾ ഇന്ന് തുടങ്ങിയതല്ല. നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും കാലത്ത് നിബന്ധനകൾ ഉണ്ട്. ഇപ്പൊ ബിജെപി കുറേക്കൂടി ശക്തമാക്കി

Oct 24, 20254:12 PM IST

LIVE കേരളത്തിന് അർഹതപ്പെട്ട പണമാണ് സ്വീകരിക്കുന്നത് : എം വി ഗോവിന്ദൻ

ഇത് എല്ലാവരുടെയും പണമാണ്. ഈ രാജ്യത്തിന്റെ പണമാണ് . അല്ലാതെ നരേദ്രമോദിയുടെയോ ബിജെപിയുടെ യോ പണമല്ല. കേരളത്തിന് അർഹതപ്പെട്ട പണമാണ് സ്വീകരിക്കുന്നത്

Oct 24, 20254:10 PM IST

LIVE പല മേഖലകളിലുംഎതിർപ്പുകളൊടെ പണം സ്വീകരിച്ചിട്ടുണ്ട്: എം വി ഗോവിന്ദൻ

കാർഷിക മേഖല ഉൾപ്പടെ പല മേഖലകളിലും കേന്ദ്ര നയങ്ങളോടുള്ള എതിർപ്പുകളൊടെ പണം സ്വീകരിച്ചിട്ടുണ്ട്. ഇതിലും അങ്ങനെ തന്നെ.

Oct 24, 20254:08 PM IST

LIVE: ദേശീയ വിദ്യാഭ്യാസ നയത്തിന് ഇടതു മുന്നണി അന്നും എതിരാണ്: എം വി ഗോവിന്ദൻ

ദേശീയ വിദ്യാഭ്യാസ നയത്തിന് ഇടതു മുന്നണി അന്നും എതിരാണ്. ഇന്നും എതിരാണ്. എന്നും എതിരാണ്. കേന്ദ്രം ഇതിന്റെ പേരിൽ സാമ്പത്തിക ഉപരോധമാണ് നടത്തുന്നത്

Oct 24, 20254:05 PM IST

LIVE: പിഎം ശ്രീ നിലപാടിൽ മാറ്റമില്ല; എം വി ഗോവിന്ദൻ

പിഎം ശ്രീ നിലപാടിൽ മാറ്റമില്ല.8500 കോടി രൂപ കേരളത്തിന് കിട്ടാനുണ്ട്. പിഎം ശ്രീ പദ്ധതിയുടെ പണം കേരളത്തിനും കിട്ടാനുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE| പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇരുട്ടിലാണ്: ബിനോയ് വിശ്വം
advertisement
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement