• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചു കുഞ്ഞുങ്ങളെ കൊന്നാൽ രാഷ്ട്രീയമായും കായികമായും നേരിടും: സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ

കൊച്ചു കുഞ്ഞുങ്ങളെ കൊന്നാൽ രാഷ്ട്രീയമായും കായികമായും നേരിടും: സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ

ആർ.എസ്.എസ്. തിരുത്തിയില്ലെങ്കിൽ സി.പി.എം. തിരുത്തുമെന്നും പാർട്ടി നേതൃത്വം

abhimanyu

abhimanyu

  • Share this:
    അഭിമന്യുവിൻ്റെ കൊലപാതകത്തിൽ ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് സി.പി.എം. കൊച്ചു കുഞ്ഞുങ്ങളെ കൊന്നാൽ രാഷ്ട്രീയമായും കായികമായും നേരിടുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ ന്യൂസ് 18 നോട് പറഞ്ഞു. ആർ.എസ്.എസ്. തിരുത്തിയില്ലെങ്കിൽ സി.പി.എം. തിരുത്തുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി. അതേസമയം കൊലപാതകത്തിലെ മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ പാലരിവട്ടം സ്റ്റേഷനിൽ കീഴടങ്ങി.

    ആർ എസ് എസും സിപിഎമ്മും തമ്മിൽ നിരന്തരം സംഘർഷം നടക്കുന്ന വള്ളികുന്നം പടയണി വെട്ടം പ്രദേശങ്ങളിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. കായികമായി അക്രമിക്കാൻ വന്നാൽ പ്രതിരോധിക്കുക തന്നെ ചെയ്യും. അടിച്ചാൽ തിരിച്ചടിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി

    അതേസമയം അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ആർ.എസ്.എസ്. പ്രവർത്തകനുമായ സജയ് ദത്ത് പാലാരി വെട്ടം സ്റ്റഷനിലെത്തി കീഴടങ്ങി.

    സജയ് ദത്ത് പുറമെ പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായം നൽകിയ വിഷ്ണുവെന്നയാളും പൊലിസ് കസ്റ്റടിയിലാണ്. സജയ് ദത്തിനൊപ്പം നാല് പേർകൂടി ഉണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം അഭിമന്യുവിൻ്റെ സംസ്കാരം പടയണി വെട്ടത്തെ വീട്ടുവളപ്പിൽ നടന്നു. വിഷു ദിനത്തിലാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.

    വള്ളികുന്നം പടയണിവെട്ടം ക്ഷേത്രോത്സവത്തിനിടെ ആയിരുന്നു സംഭവം.

    കഴിഞ്ഞ ദിവസം മറ്റൊരു സ്ഥലത്ത് വെച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിട്ട് ആയിരുന്നു കൊലപാതകം എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ആർ എസ് എസ് പ്രവർത്തകനായ സജയ് ദത്തിന്റെ നേതൃത്വത്തിൽ ആസൂത്രിതമായ കൊല എന്നാണ് സി പി ഐ എം ആരോപിച്ചിരുന്നത്.

    കൊല നടത്തിയ ശേഷം സജയ് ദത്ത് ഒളിവിൽ ആയിരുന്നു. സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും വള്ളികുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നെങ്കിലും വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തി സജയ് ദത്ത് കീഴടങ്ങിയത്.

    ചെങ്ങന്നൂർ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യും. 15 പേരടങ്ങുന്ന സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സജയ് ദത്തിൽ നിന്നും മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

    അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് പിതാവ്

    അഭിമന്യൂ രാഷ്ട്രീയക്കാരനല്ലെന്നും ഒരു പ്രശ്‌നത്തിന് പോകാത്തയാളാണെന്നും പിതാവ് അമ്പിളി കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അഭിമന്യുവിന്റെ സഹോദരന്‍ അനന്തു ഡി.വൈ.എഫ്.‌ഐ. പ്രവര്‍ത്തകനാണെന്ന് പിതാവ് പറഞ്ഞു.

    ഫോണ്‍ വിളിച്ചപ്പോ അഭിമന്യു പറഞ്ഞത് കൂട്ടുകാരനെ കണ്ടിട്ട് വരാമെന്നും സഹോദരന്‍ അനന്തു അമ്പലത്തില്‍ പോയോ എന്നറിയാന്‍ വിളിച്ച‌പ്പോള്‍ പോയില്ലെന്നും പറഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.

    Also read: 'അഭിമന്യു രാഷ്ട്രീയക്കാരനല്ല'; വള്ളിക്കുന്നത്ത് കൊല്ലപ്പെട്ട 16 വയസ്സുകാരന്റെ പിതാവ്

    "ഫോണ്‍ വിളിച്ചപ്പോ പറഞ്ഞത് കൂട്ടുകാരനെ കണ്ടിട്ട് വരാമെന്നാണ്. മൂത്ത ആള് അമ്പലത്തില്‍ പോയോ എന്നറിയാനായി വിളിച്ചപ്പോള്‍ പോയില്ലെന്ന് പറഞ്ഞു. അയാള്‍ കൂട്ടുകാരന്റെ വീട്ടിലായിരുന്നു. ഞാന്‍ കിടന്ന് മയക്കം പിടിച്ചപ്പോഴാണ് അനിയത്തിയുടെ മകളുടെ മൊബൈലില്‍ സുഹൃത്തുക്കള്‍ ആരോ വിളിച്ചു പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്," അഭിമന്യുവിന്റെ പിതാവ് പറഞ്ഞു.
    Published by:user_57
    First published: