advertisement

കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

Last Updated:

സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു

News18
News18
കോഴിക്കോട്: സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മുന്നൂർ സ്വദേശി മുഹമ്മദ് ഇർഫാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒന്നിന് നടന്ന സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മാവൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
കേസിലെ പ്രതിയായ ഇർഫാനും അയൽവാസിയായ തൻസിഫും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നിലനിന്നിരുന്നു. സംഭവദിവസം രാവിലെ തൻസിഫിന്റെ വീട്ടിലെത്തിയ ഇർഫാൻ ഇയാളെ മർദ്ദിച്ചു. പരിക്കേറ്റ തൻസിഫിനെ ആശുപത്രിയിൽ എത്തിച്ചതും ഇർഫാൻ തന്നെയാണ്. എന്നാൽ തൻസിഫിനെ മർദ്ദിച്ചതറിഞ്ഞ സഹോദരങ്ങളായ തസ്നീമും തൻസിലും ഇർഫാനെ അന്വേഷിച്ചിറങ്ങി. വടികളുമായി ബൈക്കിലെത്തിയ സഹോദരങ്ങൾ ഇർഫാന്റെ കാർ തടയാൻ ശ്രമിച്ചു. ഇതിനിടെ ഇർഫാൻ തന്റെ കാർ സഹോദരങ്ങൾക്കിടയിലേക്ക് വേഗത്തിൽ ഓടിച്ചു കയറ്റുകയായിരുന്നു.
ആക്രമണത്തിൽ തെറിച്ചുവീണ സഹോദരങ്ങൾ ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തൻസിലിന്റെ തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായ പൊട്ടലുണ്ട്. തസ്നീമിന്റെ ഇടുപ്പെല്ല് തകർന്നു. സംഭവത്തിന് ശേഷം കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കുടുക്കിയത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
Next Article
advertisement
വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ ഐആർജിസി പിടികൂടിയതായി ഇറാനിയൻ മാധ്യമങ്ങൾ
വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ ഐആർജിസി പിടികൂടിയതായി ഇറാനിയൻ മാധ്യമങ്ങൾ
  • ഇറാനിലെ ഐആർജിസി എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ പിടികൂടി

  • ഇറാൻ ആധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ടാമത്തെ എഫ്-35 വിമാനം തകർത്തതായി അവകാശപ്പെട്ടു

  • അമേരിക്കൻ-ഇസ്രായേൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാൽ അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി

View All
advertisement