കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പാര്ട്ടി അംഗങ്ങളെ പരോക്ഷമായി തള്ളി സിപിഎം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ആണ് ഇവർക്കെതിരെ രംഗത്ത് വന്നത്. പിടിയിലായ അലൻ ഷുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും പി മോഹനൻ ന്യൂസ് 18നോട് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ നാല്പ്പത്തേഴായിരത്തിലേറെ അംഗങ്ങളില് രണ്ട് പേരാണ് ഇവര്. അടുത്തകാലത്ത് മാത്രമാണ് ഇവര് പാര്ട്ടി അംഗങ്ങളായത്. മാവോയ്സിറ്റ് ബന്ധം ഉണ്ടെങ്കില് അവര് പാര്ട്ടിയില് ഉണ്ടാകില്ലെന്നും പി മോഹനൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.