ആറു മാസം ഐസ് വീഴുന്ന നാട്ടിൽ കുട്ടിയെ അയച്ചിട്ട് അച്ഛനമ്മാര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു; ഇത് മനുഷ്യജീവിതമോ?' എ.വിജയരാഘവന്‍
- Published by:Arun krishna
- news18-malayalam
Last Updated:
കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ കുറിച്ചുള്ള ദുഷ്പ്രചരണമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു
കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ഉന്നതവിദ്യാഭ്യാസത്തിന് കുട്ടികളെ അയക്കുന്നതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. എന്തിനാണ് എല്ലാവരും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. അവിടെ അത്ര മെച്ചമാണോ. വിദേശത്ത് നിന്നുള്ള സ്വകാര്യ സര്‍വകലാശാലകളുടെ ശാഖകള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്. കുട്ടികള്‍ക്ക് അവിടെ പഠിച്ചാല്‍ പോരെയെന്നും വിജയരാഘവന്‍ ചോദിച്ചു.
ഇത്ര ബുദ്ധിമാന്മാരായ മാതാപിതാക്കള്‍ വേറെ ഉണ്ടോ ? ആകെ ഒരു കുട്ടിയെ ഉള്ളു..അതിനെ തീറ്റി പോറ്റി വളര്‍ത്തി.. നല്ല വിദ്യാഭ്യാസമൊക്കെ കൊടുത്തു. പിന്നെ കാനഡയിലേക്ക് അയച്ചാല്‍ മരിക്കുന്നത് വരെ കുട്ടി നാട്ടിലേക്ക് തിരിച്ചുവരുമോ ? കാനഡയിലേക്ക് പോയ കുട്ടി പിന്നെ ഒരിക്കലും തിരിച്ചുവരില്ല. ആറ് മാസം ഐസ് വീഴുന്ന നാട്ടിലേക്ക് കുട്ടിയെ അയച്ചിട്ട് അച്ഛനമ്മാര്‍ വീടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുവെന്ന് വിജയരാഘവന്‍ വിമര്‍ശിച്ചു.
മാതാപിതാക്കളെ കാണാന്‍ നാട്ടിലേക്ക് വരാനുള്ള യാത്രക്കൂലി ചെലവാക്കാന്‍ മടിയുള്ളവര്‍ മറ്റ് രാജ്യങ്ങളിലേക്കാണ് അവധി ആഘോഷിക്കാനാണ് പോകുന്നത്. ഇതിനെ മനുഷ്യജീവിതം എന്ന് പേരിടാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. അത്തരം ജീവിതം ആസ്വദിക്കുന്നവരുണ്ടാകാം എന്നാല്‍ താന്‍ അതിനെ അനുകൂലിക്കുന്നില്ലെന്ന് വിജയരാഘവന്‍ വ്യക്തമാക്കി.
advertisement
കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ കുറിച്ചുള്ള ദുഷ്പ്രചരണമാണ് ഇതിന് കാരണം. അക്കാദമിക് മികവുള്ളവരാണ് സാധാരണ ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. എന്നാല്‍ ഇവിടെ സീറ്റ് കിട്ടാതെ വരുമ്പോഴാണ് പലരും ഇപ്പോള്‍ വിദേശപഠനത്തിന് പോകുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 31, 2023 7:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറു മാസം ഐസ് വീഴുന്ന നാട്ടിൽ കുട്ടിയെ അയച്ചിട്ട് അച്ഛനമ്മാര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു; ഇത് മനുഷ്യജീവിതമോ?' എ.വിജയരാഘവന്‍