'നവകേരള ബസ് മ്യൂസിയത്തില്‍ വച്ചാല്‍ ജനലക്ഷങ്ങള്‍ കാണാന്‍ വരും; വിറ്റാല്‍ വാങ്ങിയതിന്‍റെ ഇരട്ടി വില കിട്ടും'; എ.കെ ബാലന്‍
- Published by:Arun krishna
- news18-malayalam
Last Updated:
പരിപാടിക്ക് ശേഷം ബസ് വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഇപ്പോള്‍ വാങ്ങിയതിന്‍റെ ഇരട്ടി വില ലഭിക്കുമെന്നും എ.കെ ബാലന്‍ പറഞ്ഞു.
നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ബെന്‍സിന്‍റെ അത്യാധുനിക ആഡംബര ബസ് മ്യൂസിയത്തില്‍ വച്ചാല്‍ കാണാന്‍ ലക്ഷക്കണക്കിന് ആളുകളെത്തുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ ബാലന്‍. പരിപാടിക്ക് ശേഷം ബസ് വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഇപ്പോള്‍ വാങ്ങിയതിന്‍റെ ഇരട്ടി വില ലഭിക്കുമെന്നും എ.കെ ബാലന്‍ പറഞ്ഞു.
‘ ലോക ചരിത്രത്തില്‍ ആദ്യമായിരിക്കും നവകേരള സദസ് പോലെ ഈ രൂപത്തിലുള്ള ഒരു ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷം ഇതില്‍ നിന്ന് മാറിനില്‍ക്കേണ്ട ഗതികേടില്‍ എത്തിയതാണ്’എ.കെ ബാലന്‍ പറഞ്ഞു.
‘ക്യാബിനറ്റ് ബസ്. അത് ബഹുമാനപ്പെട്ട ഗവണ്‍മെന്‍റ് ടെണ്ടര്‍ വച്ച് വില്‍ക്കാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ ഇപ്പൊ വാങ്ങിയതിന്റെ ഇരട്ടിവില കിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവും എനിക്കില്ല. ഇതിന്റെ കാലാവധി 15 കൊല്ലം കഴിഞ്ഞാല്‍, മ്യൂസിയത്തില്‍ വച്ചാല്‍ തന്നെ, കേരളത്തിലെ മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയില്‍ തന്നെ ലക്ഷക്കണക്കിന് ജനങ്ങള്‍ കാണാന്‍ വരും. ഒരുപക്ഷേ ലോകം ആദ്യമായിട്ടായിരിക്കും ഈ രൂപത്തിലുള്ള ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്.’ എ.കെ. ബാലന്‍ പറഞ്ഞു.
advertisement
മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് മൂല്യം കൂടുമെന്നും നവകേരള സദസ് കഴിഞ്ഞാല്‍ അത് കേരളത്തിന്റെ സ്വത്ത് ആകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 18, 2023 12:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നവകേരള ബസ് മ്യൂസിയത്തില്‍ വച്ചാല്‍ ജനലക്ഷങ്ങള്‍ കാണാന്‍ വരും; വിറ്റാല്‍ വാങ്ങിയതിന്‍റെ ഇരട്ടി വില കിട്ടും'; എ.കെ ബാലന്‍