LDF കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജന്‍; പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ല
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇ.പി. ജയരാജന്‍ പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കില്ല
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടിയാണ് തീരുമാനം. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കില്ല.
അതേസമയം വെള്ളിയാഴ്ച കോഴിക്കോട്ട് ഐഎന്‍എല്ലിന്റെ പരിപാടിയില്‍ ഇപി ജയരാജന്‍ പങ്കെടുക്കും. സിപിഎം സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ ഉന്നയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇ.പി. ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ പരാതി ഉന്നയിച്ചുവെന്ന വാര്‍ത്ത നിഷേധിക്കാതെ മാധ്യമപ്രവര്‍ത്തകരോട് പി ജയരാജന്‍ പ്രതികരിച്ചിരുന്നു.
advertisement
ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ പണമുണ്ടാക്കിയെന്നാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്നും രേഖാമൂലം പരാതി നല്‍കാമെന്ന് പി ജയരാജന്‍ യോഗത്തെ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2022 7:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LDF കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ഇ.പി. ജയരാജന്‍; പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ല