advertisement

സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു

Last Updated:

2019 ഫെബ്രുവരിയില്‍ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
കൊച്ചി: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. ഇരിട്ടി മുഴക്കുന്നില്‍ സി പി എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിളക്കോട്ടെ നരോത്ത് ദിലീപിനെ (36) കൊലപ്പെടുത്തിയ പ്രതികളെയാണ് വിട്ടയച്ചത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 2008ലാണ് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. എസ് ഡി പി ഐ ജില്ലാ പ്രസിഡ‌ന്റായിരുന്ന മുഹമ്മദ് ബഷീർ അടക്കമുള്ളവരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്.
2019 ഫെബ്രുവരിയില്‍ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കൂടാതെ 30,000 രൂപ വീതം പിഴയടക്കാനും കോടതി വിധിച്ചിരുന്നു. പ്രതികളായ മുഴക്കുന്ന് ചാക്കാട്ടെ പി കെ ലത്വീഫ് (34), ഉളിയില്‍കുന്നേല്‍ യു കെ സിദ്ദീഖ് (34), മുഴക്കുന്ന് ഹാജി റോഡിലെ യു കെ ഫൈസല്‍ (36), ചാക്കാട്ടെ വി കെ ഉനൈസ് (31), പുതിയപുരയില്‍ ഫൈസല്‍ (31), എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മീത്തലെ പുന്നാട് കീഴൂരിലെ വി മുഹമ്മദ് ബഷീര്‍ എന്ന കരാട്ടെ ബഷീര്‍ (36), പായം തന്തോട്ടെ തണലോട്ട് യഅ്ഖൂബ് (40), കീഴൂരിലെ പി കെ മുഹമ്മദ് ഫാറൂഖ് (46), മുഴക്കുന്ന് വിളക്കോട്ടെ പാനേരി അബ്ദുല്‍ ഗഫൂര്‍ (32) എന്നിവരെയാണ് ഹൈക്കോടതി വെറുതെവിട്ടത്.
advertisement
2008 ഓഗസ്റ്റ് 24ന് രാത്രി ഒമ്പതു മണിയോടെയാണ് കൊലപാതകം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്കു പോവുകയായിരുന്ന ദിലീപിനെ കുമ്പോള്‍ ചാക്കാട് പള്ളിക്ക് സമീപത്തെ പറമ്പില്‍ വെച്ച് തടഞ്ഞു നിര്‍ത്തി സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. സുഹൃത്തുക്കളായ ഗിരീഷിനും രാജനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തിനു രണ്ടു മാസം മുമ്പ് എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ സൈനുദ്ദീനെ സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
Summary: The Kerala High Court has acquitted 9 Popular Front of India (PFI) activists who were previously convicted for the murder of CPM Branch Secretary Naroth Dileep. Dileep, the secretary of the Chakkad branch in Iritty, Kannur, was hacked to death in 2008. The Division Bench set aside the verdict of the Thalassery Additional Sessions Court, which had sentenced the accused to life imprisonment. Those acquitted include former SDPI District President Muhammad Bashir. The court cited a lack of sufficient evidence as the reason for overturning the lower court's decision.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു
Next Article
advertisement
സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു
സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു
  • 2008ൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പ്രതികൾ വെറുതെവിട്ടു

  • തലശ്ശേരി സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി

  • പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റായിരുന്ന മുഹമ്മദ് ബഷീറും ഉൾപ്പെടുന്നു

View All
advertisement