advertisement

കൊട്ടാരക്കരയിൽ സയൻസ് മ്യൂസിയവും പ്ലാനറ്റേറിയവും ഡ്രോൺ പാർക്കും; പ്രഖ്യാപനവുമായി മന്ത്രി കെ.എൻ. ബാലഗോപാൽ

Last Updated:

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ സുപ്രധാന പ്രഖ്യാപനങ്ങൾ.

.
.
തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്ന അനേകം വികസന പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗേപാൽ അറിയിച്ചു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊട്ടാരക്കരയിൽ സയൻസ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, ഡ്രോൺ പാർക്ക് എന്നിവ സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ കൊട്ടാരക്കര സബ് ജയിലിനെ മാറ്റിസ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയതായും അറിയിച്ചു. സംസ്ഥാനത്ത് 4.75 ലക്ഷം പേർക്ക് പട്ടയം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു. ഒരു കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന പാർപ്പിട പദ്ധതി, ജലസ്രോതസുകളുടെ സംരക്ഷണ പദ്ധതി, വനിതാ തൊഴിൽ സംരംഭങ്ങൾക്ക് ധനസഹായം, കാർഷിക ഉൽപ്പന്നങ്ങളുടെ വിപണന സംവിധാനത്തിന് സഹായം, തരിശുനില കൃഷി, ജൈവാമൃതം പ്രചാരം, ഡയറി ഫാം യൂണിറ്റ് ആധുനികവൽക്കരണം, കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി, ഓപ്പൺ ജിം, പഠനമുറി, ജീവനം തുടങ്ങി ആറ് കോടി രൂപയുടെ പദ്ധതികളാണ് 2026-27 വാർഷിക പദ്ധതിയിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
advertisement
പദ്ധതികളുടെ കരട് രൂപരേഖ സെമിനാറിൽ വിശദീകരിച്ചു. പകൽവീട്, കിടാരി പാർക്ക് തുടങ്ങിയ പുതിയ പദ്ധതികളും ആവിഷ്‌കരിക്കണമെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ്. വിനയൻ, പി. ഷീജ, ജീന തമ്പാൻ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. വിദ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. പ്രശാന്ത്, സന്തോഷ് ശ്രീസായി, ഷൈലജ, ടി.ബി. ജയൻ, ബിബിൻ റോയ്, ആർ. ഗീതാകുമാരി, എഴുകോൺ രാജ്‌മോഹൻ എന്നിവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kollam/
കൊട്ടാരക്കരയിൽ സയൻസ് മ്യൂസിയവും പ്ലാനറ്റേറിയവും ഡ്രോൺ പാർക്കും; പ്രഖ്യാപനവുമായി മന്ത്രി കെ.എൻ. ബാലഗോപാൽ
Next Article
advertisement
തളിർക്കുമോ കൊഴിയുമോ രണ്ടില? ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്
തളിർക്കുമോ കൊഴിയുമോ രണ്ടില? ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്
  • ജോസ് കെ മാണിയുടെ ഇടതു മുന്നണിയിൽ ചേരാനുള്ള സാഹസിക തീരുമാനം പാർട്ടിയുടെ ഭാവി നിർണയിച്ചു

  • പാലായിൽ ജയിച്ചാൽ മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ ലഭിക്കുകയും കേരളത്തിൽ ശക്തനായ നേതാവാവും

  • പാലയിൽ തോറ്റാൽ പാർട്ടിയിൽ അധികാര കേന്ദ്രം മാറാനും പിളർപ്പിനുള്ള സാധ്യത ഉയരാനും സാധ്യതയുണ്ട്

View All
advertisement