'സിപിഐ നാടിന്റെ പുരോ​ഗതിയെ കണ്ണടച്ച് എതിർക്കുന്നു'; ആലപ്പുഴയിൽ സീപ്ലെയിൻ ഇറക്കുമെന്ന് സിപിഎം

Last Updated:

ടി ജെ ആഞ്ചലോസിന്റെ പ്രശ്നം മനസിലാകുന്നില്ലെന്നും ആർ നാസർ ന്യൂസ് 18നോട് പറഞ്ഞു

ആലപ്പുഴ: സിപിഐ നാടിന്റെ പുരോഗതിയെ കണ്ണടച്ച് എതിർക്കുന്നുവെന്നും ആലപ്പുഴയിൽ സീപ്ലെയിൻ ഇറക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ. ടി ജെ ആഞ്ചലോസിന്റെ പ്രശ്നം മനസിലാകുന്നില്ലെന്നും ആർ നാസർ ന്യൂസ് 18നോട് പറഞ്ഞു.
ടുറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ സീപ്ലെയിൻ സഹായകരമാകും. പ്ലെയിൻ ഇറക്കിയതുകൊണ്ട് മത്സ്യബന്ധനം സാധ്യമല്ലെന്ന് ഒരുപഠന റിപ്പോർട്ടിലും ഇല്ല.
ആലപ്പുഴയിൽ സീപ്ലെയിൻ പദ്ധതി നടപ്പിലാക്കണമെന്നതാണ് പാർട്ടി നിലപാടെന്നും നാസർ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടാൻ സീപ്ലെയിൻ പദ്ധതി ഗുണകരമാകും. ആദ്യം പദ്ധതിയെ എതിർത്തത് തൊഴിലാളികളെ ബോധ്യപ്പെടുത്തി പദ്ധതി നടപ്പിലാക്കാത്തത് കൊണ്ടാണ്. സീപ്ലെയിൻ പദ്ധതി ആലപ്പുഴയിലേക്കും നീട്ടും. ലോക ടുറിസത്തിൽ അലപ്പുഴയെ അടയാളപ്പെടുത്താൻ ഇതു സഹായിക്കും.
നേരത്തെ സീ പ്ലെയിൻ പദ്ധതിയിൽ ടൂറിസം വകുപ്പിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം രംഗത്തെത്തിയിരുന്നു. സീപ്ലെയിൻ പദ്ധതി ലാഭകരമല്ലെന്ന യാഥാർത്ഥ്യം മറച്ചുവച്ചുകൊണ്ട് ടൂറിസം മേഖലയുടെ സ്വപ്നങ്ങൾ ലക്ഷ്യം കാണുന്നെന്ന് ചിലർ പ്രചരിപ്പിക്കുകയാണ്. മത്സ്യബന്ധനം ഉപജീവനമാക്കിയ പാവപ്പെട്ടവരുടെ താൽപര്യം കൂടി പരിഗണിക്കണമെന്നും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് എഴുതിയ ലേഖനത്തിൽ പറയുന്നു.
advertisement
വനപ്രദേശങ്ങൾ ഉൾപ്പെടുന്ന ടൂറിസം കേന്ദ്രങ്ങളിൽ പദ്ധതി തുടങ്ങുന്നതിന് എതിർപ്പില്ല. കായലുകളിൽ പദ്ധതി ആരംഭിക്കുന്നതിനെയാണ് തൊഴിലാളി സംഘടനകൾ എതിർത്തത്. ആ നിലപാടിൽ മാറ്റമില്ലെന്നും ടി ജെ ആഞ്ചലോസ് ലേഖനത്തിൽ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിപിഐ നാടിന്റെ പുരോ​ഗതിയെ കണ്ണടച്ച് എതിർക്കുന്നു'; ആലപ്പുഴയിൽ സീപ്ലെയിൻ ഇറക്കുമെന്ന് സിപിഎം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement