'കോണ്‍ഗ്രസുകാരെ വച്ചേക്കില്ല'; പെരിയ കൊലപാതകത്തിന് മുൻപ് CPM നേതാവിന്റെ കൊലവിളി പ്രസംഗം
Last Updated:
കാസർകോട്: പെരിയ ഇരട്ടകൊലപാതകത്തിന് മുമ്പുള്ള സിപിഎം നേതാവിന്റെ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്ത്. കോൺഗ്രസുകാരെ വെച്ചേക്കില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി പി മുസ്തഫ പറയുന്നതാണ് വിഡിയോയിൽ. ക്ഷമ നശിച്ചാൽ സിപിഎം ഏത് രീതിയിൽ പ്രതികരിക്കുമെന്ന് അറിയാമല്ലോ എന്നും പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജനുവരി ഏഴിന് കല്യാട്ട് നടന്ന പ്രസംഗത്തിന്റെ ദ്യശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ സി പി എം അനുഭാവികൾ തന്നെ ഷെയർ ചെയ്തിരുന്നു.
അധികം കളിച്ചാല്‍ ചിതയില്‍ വയ്ക്കാന്‍ പോലും ഇല്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളെ ചിതറിപ്പിച്ച് കളയുമെന്നാണ് മുസ്തഫ ഒരു പ്രസംഗത്തില്‍ കൊലവിളി നടത്തുന്നത്. 'പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്‍റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും' - മുസ്തഫ പ്രസംഗത്തില്‍ പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 21, 2019 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോണ്‍ഗ്രസുകാരെ വച്ചേക്കില്ല'; പെരിയ കൊലപാതകത്തിന് മുൻപ് CPM നേതാവിന്റെ കൊലവിളി പ്രസംഗം