'പോറ്റിയേ കേറ്റിയേ..' പാട്ട് ഉച്ചത്തിൽ വച്ചത് ചോദ്യം ചെയ്ത സിപിഎം നേതാവിന് മർദനം; പോലീസ് കേസെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
സിപിഎം ലോക്കൽ സെക്രട്ടറി മുല്ലക്കൊടി സ്വദേശി മനോഹരന്റെ പരാതിയിലാണ് മയ്യിൽ പോലീസ് കേസെടുത്തത്
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് വൈറലായ 'പോറ്റിയേ കേറ്റിയേ' എന്ന പാട്ട് ഉച്ചത്തിൽ വച്ചത് ചോദ്യം ചെയ്‌തതിന് സിപിഎം നേതാവിനെ മർദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സിപിഎം ലോക്കൽ സെക്രട്ടറി മുല്ലക്കൊടി സ്വദേശി മനോഹരന്റെ പരാതിയിലാണ് മയ്യിൽ പോലീസ് കേസെടുത്തത്. ജനുവരി 4നാണ് കേസിനാസ്പദമായ സംഭവം.
മയ്യിൽ അരിമ്പ്രയിലെ റേഷൻ കടയ്ക്ക് സമീപത്തു വച്ചാണ് ഭാസ്കരൻ എന്നയാൾ 'പോറ്റിയേ കേറ്റിയേ’ എന്ന പാട്ട് വച്ചത്. ഇത് കേട്ട മനോഹരൻ പൊതു സ്ഥലത്ത് രാഷ്ട്രീയ ഗാനങ്ങൾ പാടില്ലെന്ന് പറഞ്ഞ് ഭാസ്കരനെ ചോദ്യം ചെയ്യുകയും പാട്ട് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പാട്ട് നിർത്താൻ തയാറാകാതെ ഭാസ്കരൻ കുറേക്കൂടി ഉച്ചത്തിൽ പാട്ട് വച്ചു. പാട്ട് നിർത്താൻ മനോഹരൻ വീണ്ടും ആവശ്യപ്പെട്ടതോടെ പ്രകോപിതനായ ഭാസ്കരൻ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
ഇരുവരും തമ്മിൽ കയ്യാങ്കളി കടുത്തതോടെ നാട്ടുകാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് മനോഹരൻ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കഴിഞ്ഞ ദിവസമാണ് പോലീസ് ഭാസ്കരന്റെ പേരിൽ കേസെടുത്തത്.
advertisement
Summary: The police have registered a case following a complaint that a CPM leader was assaulted for questioning the loud playing of the song 'Pottiye Kettiye'—a track that became viral during the local body election season. The Mayyil Police registered the case based on a complaint filed by Manoharan, a resident of Mullakkodi and a CPM Local Secretary. According to the complaint, the incident occurred on January 4.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
Jan 07, 2026 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോറ്റിയേ കേറ്റിയേ..' പാട്ട് ഉച്ചത്തിൽ വച്ചത് ചോദ്യം ചെയ്ത സിപിഎം നേതാവിന് മർദനം; പോലീസ് കേസെടുത്തു







