പി വി അന്‍വറിന്റെ വിവാദ പാര്‍ക്ക് : തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് സിപിഎം എംഎല്‍എ
Last Updated:
കോഴിക്കോട് : പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം എംഎല്‍എ ജോര്‍ജ് എം തോമസ്. അന്‍വറിന്റെ ഉടമസ്ഥതയില്‍ കക്കാടംപൊയിലിലുള്ള വാട്ടര്‍തീം പാര്‍ക്കില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി തെളിഞ്ഞിരുന്നു.കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതും കാരണമായതായും വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് ദുരന്ത നിവാരണനിയമ പ്രകാരം പരിസ്ഥിതി ലോലപ്രദേശത്ത് സ്ഥിതിചെയ്യുന്ന എംഎല്‍എയുടെ പാര്‍ക്ക് അടച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സ്ഥലത്തെ എംഎല്‍എ ജോര്‍ജ് ജോസഫ് രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ക്ക് തുറക്കുകയും കക്കാടംപൊയില്‍ ടൂറിസം വില്ലേജാക്കുകയും വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും കത്തയച്ചിരിക്കുകയാണ് തിരുവമ്പാടി എംഎല്‍എയായ ജോര്‍ജ് ജോസഫ്. പ്രദേശത്ത് നിരവധി റിസോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ വിനോദസഞ്ചാരികളെ ഇങ്ങോട്ട് എത്തിക്കാന്‍ കഴിയും. കക്കാടംപൊയിലില്‍ പരിസ്ഥിതി ലോലപ്രദേശമാണെന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്നുമാണ് ജോര്‍ജ് എം തോമസിന്റെ നിലപാട്. പിവി അന്‍വറിന്റെ പാര്‍ക്ക് തുറക്കാന്‍ ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന ചെയര്‍മാനായ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമായ സാഹചര്യത്തിലാണ് എംഎല്‍എ കത്ത് അയച്ചിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2018 11:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി വി അന്‍വറിന്റെ വിവാദ പാര്‍ക്ക് : തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് സിപിഎം എംഎല്‍എ