തിരുവനന്തപുരം: പ്രളയത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ എംഎൽഎമാർക്കായി ആഡംബര ഫ്ലാറ്റ് നിർമ്മാണത്തിന് സർക്കാർ നീക്കം. 80 കോടി ചിലവിൽ 11 നില ഫ്ലാറ്റ് പണിയാനാണ് നീക്കം. ഇതിന് സിവിൽ ഏവിയേഷൻ അനുമതി നൽകി. സിവിൽ ഏവിയേഷൻ നൽകിയ അനുമതിയുടെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു. പാളയം എംഎൽഎ ഹോസ്റ്റൽ വളപ്പിലെ പമ്പ ബ്ലോക്ക് ഇടിച്ച് നിരത്തിയാകും പുതിയ ഫ്ലാറ്റ് നിർമിക്കുക.
അതേസമയം ഫ്ലാറ്റ് നിർമാണത്തിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്തെത്തി. എംഎൽഎമാരുടെ ഫ്ലാറ്റ് നിർമാണം അനവസരത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ തീരുമാനപ്രകാരമാണ് ഫ്ലാറ്റ് നിർമാണമെന്നും, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.