കാസർകോട് ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ബൃന്ദ കാരാട്ട്
Last Updated:
'കൊലപാതകത്തിൽ പങ്കുള്ളവരെ അറസ്റ്റ് ചെയ്യണം'
ന്യൂഡൽഹി: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സിപിഎം കൊലപാതക രാഷ്ട്രീയത്തിനെതിരാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കൊലപാതകത്തിൽ പങ്കുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
പെരിയയിൽ മുന്‍പ് നടന്ന സംഭവങ്ങളുടെ പേരില്‍ കൊലപാതകത്തെ ന്യായീകരിക്കില്ലെന്നും മനുഷ്യനെ വെട്ടിക്കൊല്ലുന്നത് പ്രാകൃതമായ നിലപാടാണെന്നും ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. അക്രമികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും സിപിഎം പ്രവർത്തകർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പാർട്ടി നടപടികൾ ഉറപ്പാണെന്നും കോടിയേരി പറഞ്ഞിരുന്നു.
advertisement
'സംയമനം ദൗർബല്യമോ കഴിവുകേടോ അല്ല; അതിന് കഴിയാത്തവർ അമ്മമാർക്ക് മക്കളെ ഇല്ലാതാക്കുന്നു': ഷാഫി പറമ്പിൽ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 18, 2019 4:07 PM IST