കൊല്ലം നഗരസഭാ മേയർ സ്ഥാനത്തേക്ക് ആര് എത്തുമെന്നതിൽ ചർച്ച സജീവം. മുൻ മേയർ പ്രസന്ന ഏണസ്റ്റ്, മുൻ ഡെപ്യൂട്ടി മേയർ ഗീതാകുമാരി, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം യു. പവിത്ര എന്നിവർക്കാണ് പ്രധാന പരിഗണന. അതേസമയം, നഗരസഭയിലെ പരാജയം കോൺഗ്രസിനുള്ളിൽ പുതിയ കലാപത്തിന് തുടക്കമിടുകയാണ്..
വനിതാ സംവരണത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ മേയറുമായ പ്രസന്ന ഏണസ്റ്റിന്റെ പേരിനാണ് നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് പ്രാമുഖ്യമെങ്കിലും പാർട്ടിക്കുള്ളിലെ സമവാക്യങ്ങൾ കാര്യങ്ങൾ മാറ്റി മറിച്ചേക്കാം. മുൻ ഡെപ്യൂട്ടി മേയർ ഗീതാകുമാരി, യുവ നേതാവ് യു. പവിത്ര എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കപ്പെടുന്നു.
തിരുമുല്ലവാരം ഡിവിഷനിൽ
ബിജെപി സീറ്റ് പിടിച്ചെടുത്താണ് പവിത്രയുടെ വിജയം. മേയർ ആരാകുമെന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ആകെയുള്ള 55 ഡിവിഷനുകളിൽ 29 സീറ്റ് നേടിയ സിപിഎമ്മിന് നഗരസഭാ ഭരണത്തിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. നേരത്തെ സിപിഐയുമായി മേയർ സ്ഥാനം പങ്കിട്ടിരുന്നുവെങ്കിലും ഇക്കുറി അതിന് വഴങ്ങേണ്ടതില്ല. നിലവിലെ സാഹചര്യം തിരിച്ചടിയാണെന്ന് സിപിഐയും തിരിച്ചറിയുന്നു.
ALSO READ:കൊല്ലത്ത് ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു [NEWS]തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും[NEWS]വീണ്ടും 100 ദിന കര്‍മ്മ പരിപാടികളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി [NEWS]കോൺഗ്രസിനുള്ളിൽ പുതിയ കലാപത്തിന് തെരഞ്ഞെടുപ്പ് ഫലം തുടക്കം കുറിക്കുയാണ്. സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കെതിരെ കെ.എസ്.യു പരസ്യ പ്രസ്താവനയുമായി രംഗത്തുവരാനുള്ള തീരുമാനത്തിലാണ്. ഗ്രൂപ്പ് മാനേജർമാരുടെ സീറ്റ് വീതംവയ്പ്പിൽ നേരത്തെ തന്നെ യൂത്ത് കോൺഗ്രസടക്കം പ്രതിഷേധം രേഖപ്പെടുത്തിയുന്നു. കോൺഗ്രസിനും ബിജെപിക്കും ആറു സീറ്റുവീതമാണ് നഗരസഭയിൽ. അതേസമയം, പഞ്ചായത്ത് തലത്തിൽ കോൺഗ്രസ് കഴിഞ്ഞ തവണത്തെക്കാൾ നില മെച്ചപ്പെടുത്തി. ആകെയുള്ള 68 ഗ്രാമ പഞ്ചായത്തുകളിൽ 23 എണ്ണത്തിൽ അധികാരത്തിൽ വന്നു. പരവൂർ മുനിസിപ്പാലിറ്റിയിൽ ഒപ്പത്തിനൊപ്പമെത്താനും സാധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.