HOME /NEWS /Kerala / 'ഡോ. വന്ദനദാസിന്റെ മരണത്തില്‍ സർക്കാരിനെതിരെ വാർത്തയുണ്ടാക്കാൻ ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചു'; എംവി ഗോവിന്ദന്‍

'ഡോ. വന്ദനദാസിന്റെ മരണത്തില്‍ സർക്കാരിനെതിരെ വാർത്തയുണ്ടാക്കാൻ ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചു'; എംവി ഗോവിന്ദന്‍

എം.വി. ഗോവിന്ദൻ

എം.വി. ഗോവിന്ദൻ

മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന പിടിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രചരണമാക്കി വിഷയത്തെ മാറ്റാൻ ശ്രമിച്ചെന്ന് എംവി ഗോവിന്ദൻ.

  • Share this:

    കോഴിക്കോട്: ഡോ. വന്ദനദാസിന്റെ കൊലപാതകം സംസ്ഥാന സർക്കരിനെതിരെ വാർത്തയുണ്ടാക്കാന്‍ ബൂർഷ്വ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന പിടിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രചരണമാക്കി വിഷയത്തെ മാറ്റാൻ ശ്രമിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

    റോഡിൽ മുറിവ് പറ്റി കിടന്നയാളെ പോലീസ് ആശുപത്രിയിൽ കൊണ്ടുപോവുകയാണ് ചെയ്തത്. അവിടെയെത്തിയ ശേഷം അയാൾ അക്രമാസക്തനാവുകയും എല്ലാവരെയും ആക്രമിക്കുകയുമാണ് ചെയ്തതെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. സംഭവിച്ചത് ദാരുണമായ സംഭവമാണെന്ന് അദ്ദേഹം അപലപിച്ചു.

    Also Read-പഠനത്തിൽ മിടുക്കി, ഏക മകൾ; നൊമ്പരമായി വീടിനു മുന്നിലെ ‘ഡോ. വന്ദന ദാസ് എംബിബിഎസ്’ ബോർഡ‍്

    കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് സന്ദീപ്. ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Cpm leader MV Govindan, Doctors murder