advertisement

ഏക സിവിൽകോഡ്: മുസ്ലീം കോർഡിനേഷൻ കമ്മിറ്റി സെമിനാറിൽ സിപിഎം പങ്കെടുക്കും

Last Updated:

ജൂലൈ 26നാണ് മുസ്ലീം കോർഡിനേഷൻ കമ്മിറ്റി സെമിനാർ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്

CPM
CPM
തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഎം പങ്കെടുക്കും. ജനങ്ങളെ വിഭജിക്കാനുള്ള നീക്കത്തിനെതിരായ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്. ഈ മാസം 26ന് നടക്കുന്ന സെമിനാറിൽ സിപിഎമ്മിനെ ക്ഷണിച്ചതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. സിപിഎം ഉൾപ്പടെയുള്ള രാഷ്ട്രീയപാർട്ടികൾക്ക് ക്ഷണക്കത്ത് നൽകിയാണ് മുസ്ലീം കോർഡിനേഷൻ കമ്മിറ്റി സെമിനാറിലേക്ക് ക്ഷണിച്ചത്.
കഴിഞ്ഞ ആഴ്ച കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ വിവിധ മുസ്ലീം സംഘടനകൾ പങ്കെടുത്തിരുന്നു. ഈ സെമിനാറിലേക്ക് സിപിഎം ലീഗിനെ ക്ഷണിച്ചത് വിവാദമായിരുന്നു. പിന്നീട് സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് ലീഗ് അറിയിക്കുകയായിരുന്നു. യുഡിഎഫിനൊപ്പം നിൽക്കുന്നതിനാലാണ് സിപിഎം സെമിനാറിൽ പങ്കെടുക്കാത്തതെന്നും ലീഗ് അന്ന് അറിയിച്ചിരുന്നു.
പിന്നീട് ഏക സിവിൽ കോഡ് വിഷയത്തിൽ ആര് സെമിനാർ സംഘടിപ്പിച്ചാലും പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ സിപിഎം നേതൃത്വം തീരുമാനമെടുത്തത്.
advertisement
മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെമിനാറിലേക്ക് ജമാ അത്തെ ഇസ്ലാമിയെ ഉൾപ്പടെ ക്ഷണിച്ചിട്ടുണ്ട്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും ചെയര്‍പേഴ്‌സണ്‍.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏക സിവിൽകോഡ്: മുസ്ലീം കോർഡിനേഷൻ കമ്മിറ്റി സെമിനാറിൽ സിപിഎം പങ്കെടുക്കും
Next Article
advertisement
പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റില്‍ ടി പി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റില്‍ ടി പി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
  • പേരാമ്പ്ര എൽഡിഎഫ് പ്രചാരണ വാഹനത്തിലെ വിവാദ അനൗൺസ്മെന്റിൽ ടി.പി. രാമകൃഷ്ണന് നോട്ടീസ്

  • മതസ്പർധ വളർത്തുന്നതാണെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചതാണെന്നുമാണ് യുഡിഎഫ് നൽകിയ പരാതിയിൽ ആരോപണം

  • ടി പി രാമകൃഷ്ണൻ വിവാദ പ്രചാരണം അറിവോടെയല്ലെന്നും അന്വേഷണത്തോടും സഹകരിക്കുമെന്നും പ്രതികരിച്ചു

View All
advertisement