നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വാഗമൺ നിശാപാർട്ടി: വന്‍ തോതില്‍ ലഹരി മരുന്ന് വില്‍പ്പനയെന്ന് കണ്ടെത്തൽ; അന്വേഷണം ക്രൈംബ്രാഞ്ചിന്

  വാഗമൺ നിശാപാർട്ടി: വന്‍ തോതില്‍ ലഹരി മരുന്ന് വില്‍പ്പനയെന്ന് കണ്ടെത്തൽ; അന്വേഷണം ക്രൈംബ്രാഞ്ചിന്

  ഡിസംബര്‍ 20ന് വാഗമണ്ണില്‍ സംഘടിപ്പിച്ച നിശാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ത്യപ്പൂണിത്തുറ സ്വദേശിനിയായ മോഡല്‍ ഡ്രിസ്റ്റി അടക്കം 9 പേരെയാണ് അറസ്റ്റ് ചെയ്തത്. പാര്‍ട്ടിയില്‍ പങ്കെടുത്ത 46 പേരെ വിട്ടയ്ക്കുകയും ചെയ്തിരുന്നു.

  ലഹരി പാർട്ടി നടന്ന റിസോർട്ട്

  ലഹരി പാർട്ടി നടന്ന റിസോർട്ട്

  • News18
  • Last Updated :
  • Share this:
  ഇടുക്കി: വാഗമണ്ണില്‍ നിശാ പാര്‍ട്ടിയുടെ മറവില്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് എസ് പി പി എസ് മധുവിനാണ് അന്വേഷണ ചുമതല. കേസിന്റെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും നീളും.

  നിശാ പാര്‍ട്ടിയുടെ മറവില്‍ വന്‍തോതില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. ലഹരി വസ്തുക്കള്‍ കൊണ്ടു വന്നിരുന്നത് കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേസില്‍ അറസ്റ്റിലായ തൊടുപുഴ സ്വദേശിയായ അജ്മല്‍ മൊഴി നല്‍കിയിരുന്നു.
  You may also like:വിദ്യാർത്ഥികൾ ഇന്നുമുതൽ സ്കൂളിലേക്ക്; സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി തുറക്കും [NEWS]Happy New Year 2021 | ശുഭപ്രതീക്ഷയോടെ പുതുവർഷത്തിന് വരവേൽപ്പ് നൽകി ലോകം [NEWS] ബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതി പരോളിലിറങ്ങി; മൂന്നു വയസുകാരിയെ പരോൾ കാലയളവിൽ ബലാത്സംഗം ചെയ്ത് കൊന്നു [NEWS]കൂടുതല്‍ പ്രതികളെ കണ്ടെത്തണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കട്ടപ്പന ഡി വൈ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

  സി പി ഐ പ്രാദേശിക നേതാവ് ഷാജി കുറ്റിക്കാടിന്റെ റിസോര്‍ട്ടിലാണ് ബര്‍ത്ത് ഡേ ആഘോഷത്തിന്റെ മറവില്‍ ലഹരിമരുന്ന് വിതരണം ചെയ്തു കൊണ്ടുള്ള പാര്‍ട്ടി സംഘടിപ്പിച്ചത്. എന്നാല്‍, ഇയാൾക്ക് എതിരെ കേസ് എടുക്കാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

  കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ എല്‍പ്പിച്ചതോടെ ഇത്തരം ആരോപണം തടയാനാകുമെന്നും കണക്ക് കൂട്ടുന്നു. ഡിസംബര്‍ 20ന് വാഗമണ്ണില്‍ സംഘടിപ്പിച്ച നിശാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ത്യപ്പൂണിത്തുറ സ്വദേശിനിയായ മോഡല്‍ ഡ്രിസ്റ്റി അടക്കം 9 പേരെയാണ് അറസ്റ്റ് ചെയ്തത്. പാര്‍ട്ടിയില്‍ പങ്കെടുത്ത 46 പേരെ വിട്ടയ്ക്കുകയും ചെയ്തിരുന്നു.
  Published by:Joys Joy
  First published:
  )}