advertisement

Happy New Year 2021 | ശുഭപ്രതീക്ഷയോടെ പുതുവർഷത്തിന് വരവേൽപ്പ് നൽകി ലോകം

Last Updated:

എല്ലാ വായനക്കാർക്കും ന്യൂസ് 18 മലയാളത്തിന്റെ പുതുവർഷ ആശംസകൾ.

പതിവ് ആഘോഷങ്ങളില്ലാതെ ശുഭ പ്രതീക്ഷയോടെ പുതുവർഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്.
ആഘോഷപൂർവമായിരുന്നു ഇവിടുത്തെ വരവേൽപ്പ്. തൊട്ടു പിന്നാലെ, ന്യൂസിലാൻഡിലും 2021 എത്തി. ന്യൂസിലാൻഡിൽ കോവിഡ് നിയന്ത്രണവിധേയമായതിനാൽ പുതുവർഷാഘോഷങ്ങൾ വിലക്കുകൾ ഒന്നുമില്ലാതെ പകിട്ടോടെ നടന്നു.
കരിമരുന്ന് കലാപ്രകടനം ഉൾപ്പെടെയുള്ള കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായാണ് കിരിബാത്തി ദ്വീപുകളിലും ന്യൂസിലാൻഡിലും പുതുവർഷത്തെ വരവേറ്റത്. ന്യുസിലാൻഡിന് പിന്നാസെ സമീപ ദ്വീപുകളിലും രാജ്യങ്ങളിലും പുതുവർഷമെത്തി. ന്യൂസിലാൻഡിൽ ഓക് ലൻഡിലും വെല്ലിംഗ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്.
പുതുവർഷത്തിന് മുന്നോടിയായി ലണ്ടനിലെ ട്രാഫൽഗർ സ്‌ക്വയറിൽ താൽക്കാലിക സംരക്ഷണ വേലി സ്ഥാപിച്ചിരിക്കുന്നു (ചിത്രം - റോയിട്ടേഴ്സ്)
advertisement
ആയിരക്കണക്കിന് ആളുകളാണ് സെൻട്രൽ ഓക് ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ 2021നെ വരവേൽക്കാനായി എത്തിയത്. ന്യൂസിലാൻഡിനു പിന്നാലെ ഓസ്ട്രിയയിലും പിന്നെ ജപ്പാൻ, ചൈന, ഇന്ത്യ എന്നിവിടങ്ങളിലും പുതുവർഷം എത്തി. അമേരിക്കയ്ക്ക് കീഴിലുള്ള ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനം എത്തുക.
പുതുവർഷത്തിന്റെ വരവ് ആഘോഷിക്കാൻ വുഹാനിൽ ഒത്തുചേർന്നവർ (ചിത്രം - റോയിട്ടേഴ്സ്)
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആളൊഴിഞ്ഞ തെരുവുകൾ ആയിരുന്നു പുതുവർഷത്തെ വരവേറ്റതിൽ കൂടുതലും.
advertisement
സിഡ്നി ഓപേറ ഹൗസിൽ ആകാശത്തേക്ക് കരിമരുന്ന കലാപ്രകടനം ഉയർന്നു പൊങ്ങിയെങ്കിലും താഴെ കാഴ്ചക്കാർ ആരുമില്ലായിരുന്നു. ബീജിംഗിലെ ടി വി ടവറിന്റെ മുകളിൽ നിന്ന് ലൈറ്റ് പ്രകാശിച്ചില്ല. പതിവുപോലെ റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് പുതുവർഷ പ്രാർത്ഥനകൾക്കായി ഇത്തവണ ജനക്കൂട്ടം എത്തിയില്ല.
എല്ലാ വായനക്കാർക്കും ന്യൂസ് 18 മലയാളത്തിന്റെ പുതുവർഷ ആശംസകൾ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
Happy New Year 2021 | ശുഭപ്രതീക്ഷയോടെ പുതുവർഷത്തിന് വരവേൽപ്പ് നൽകി ലോകം
Next Article
advertisement
'സുഹൃത്തിനപ്പുറം ഒരു സഹോദരൻ' ഇസ്രായേൽ പാർലമെന്റിൽ  പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് നെതന്യാഹു
'സുഹൃത്തിനപ്പുറം ഒരു സഹോദരൻ' ഇസ്രായേൽ പാർലമെന്റിൽ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് നെതന്യാഹു
  • ഇസ്രായേൽ പാർലമെന്റിൽ മോദിയെ 'സുഹൃത്തിനപ്പുറം സഹോദരൻ' എന്ന് നെതന്യാഹു വിശേഷിപ്പിച്ചു

  • ഇന്ത്യ-ഇസ്രായേൽ സഖ്യം വ്യാപാരവും പ്രധാന മേഖലകളിലെ സഹകരണവും ഇരട്ടിയാക്കി വളർന്നു

  • ഇന്ത്യയും ഇസ്രായേലും തീവ്രവാദ ഇസ്‌ലാമിനെ നേരിടാൻ 'ഉരുക്ക് സഖ്യം' രൂപീകരിക്കും.

View All
advertisement