സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് മാറി നല്‍കിയ വയോധികയുടെ മൃതദേഹം ദഹിപ്പിച്ചു; ചർച്ചയിൽ പ്രശ്‍നം പരിഹരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
കൂട്ടിക്കല്‍ സ്വദേശിനി ശോശാമ്മയുടെ മൃതദേഹമാണ് ചിറക്കടവ് സ്വദേശി കമലാക്ഷിയുടെത് എന്ന പേരില്‍ മാറി ദഹിപ്പിച്ചതെന്നാണ് ആരോപണം.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും വയോധികയുടെ മൃതദേഹം മാറി നൽകിയതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. മാറി കിട്ടിയ മൃതദേഹം ബന്ധുക്കള്‍ ദഹിപ്പിച്ചു. കാഞ്ഞിരപ്പളളി 26 മൈൽ മേരി ക്വീൻസ് ആശുപത്രീയിലാണ് സംഭവം.
കൂട്ടിക്കല്‍ സ്വദേശിനി ശോശാമ്മ ജോണി(86)ന്റെ മൃതദേഹമാണ് ചിറക്കടവ് സ്വദേശിനി കമലാക്ഷി(80)യുടെത് എന്ന പേരില്‍ മാറി ദഹിപ്പിച്ചത്. കൂട്ടിക്കൽ സെന്റ് ലൂപ്പസ് സിഎസ്ഐ പള്ളിയില്‍ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്കാരം നടത്തേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി എട്ടുമണിയോടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയതായി തിരിച്ചറിഞ്ഞത്.
ബുധനാഴ്ച കമലാക്ഷിയുടെത് എന്ന് കരുതി മോര്‍ച്ചറിയില്‍ നിന്നും കൊണ്ട് പോയ മൃതദേഹം ദഹിപ്പിച്ചു.
അതേസമയം, മകൻ തിരിച്ചറിഞ്ഞ മൃതദേഹമാണ് ബന്ധുക്കൾക്കു വിട്ടുനൽകിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി. പ്രതിഷേധത്തെ തുടർന്ന് നടത്തിയ ചർച്ചയിൽ പ്രശ്ന പരിഹാരമായി. ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ച സ്ഥലത്ത് നിന്നും ചിതാഭസ്മം ശേഖരിച്ച് ഇടവകയിലെ കല്ലറയിൽ നിക്ഷേപിക്കും.കമലാക്ഷിയുടെ മൃതദേഹം മക്കൾ ഏറ്റുവാങ്ങി വീണ്ടും സംസ്‌കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
November 09, 2023 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് മാറി നല്‍കിയ വയോധികയുടെ മൃതദേഹം ദഹിപ്പിച്ചു; ചർച്ചയിൽ പ്രശ്‍നം പരിഹരിച്ചു