• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോളേജ് ഹോസ്റ്റലിന്‍റെ ടെറസില്‍ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോളേജ് ഹോസ്റ്റലിന്‍റെ ടെറസില്‍ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥിയെ ടെറസിൽ നിന്ന് താഴേക്കു കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു

  • Share this:

    തിരുവനന്തപുരം: കളിയിക്കാവിള സ്വകാര്യ നഴ്സിംഗ് ഹോമിലെ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ സ്വദേശിയായ സുമിത്രൻ (20 ) ആണ് മരിച്ചത്. രണ്ടാംവർഷ നഴ്സിങ് വിദ്യാർത്ഥിയാണ് സുമിത്രൻ. ഹോസ്റ്റൽ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

    മരണത്തിന് ആരും ഉത്തരവാദികൾ അല്ലെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. സുമിത്രനെ ടെറസിൽ നിന്ന് താഴേക്കു കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടുർന്ന് കോളേജ് അധികൃതർ കളിയാക്കാവിള പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. ടെറസിലെ നിന്ന് കയറി കെട്ടി താഴേക്ക് തൂക്കിയിട്ട നിലയിലായിരുന്നു മൃതദേഹം.

    Also Read-വയനാട് ബത്തേരിയിൽ ആശുപത്രി പരിസരത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

    കഴിഞ്ഞ ദിവസം കോളേജ് വിട്ട് ഹോസ്റ്റലിൽ എത്തിയ സുമിത്രൻ വിഷമിച്ച് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് വിവരം തിരക്കിയിരുന്നുയെങ്കിലും മറുപടി നൽകിയില്ല എന്ന് സുഹൃത്തുകൾ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുഴിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

    Published by:Jayesh Krishnan
    First published: