ഇസ്ലാമബാദ്: ബുധനാഴ്ച പാകിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 37 ആയി. പാക് അധീനതയിൽ ഉണ്ടായ ഭൂകമ്പം രാജ്യത്തെ നിരവധി ഉത്തര-കിഴക്കൻ നഗരങ്ങളെയും ബാധിച്ചു.
അതേസമയം, നിരവധി കെട്ടിടങ്ങൾ ഭൂകമ്പത്തിൽ തകർന്നു. കെട്ടിടാവശിഷ്ടങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
റിക്ടർ സ്കെയിലിൽ 5.8 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പാക് അധീന കശ്മീർ ആയ മിർപുർ സിറ്റിക്ക് സമീപമാണ് ഭൂചലനം ഉണ്ടായത്. പഞ്ചാബിലെ ഢലത്തിൽ നിന്ന് 20 കിലോമീറ്റർ വടക്കായാണ് ഭൂചലനം ഉണ്ടായ സ്ഥലമെന്ന് യു എസ് ജിയോളജിക്കൽ സർവേ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.