കൊല്ലത്ത് റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി

Last Updated:

ഇതിനടുത്തായി ഒഴിഞ്ഞ നിലയിൽ ഒരു ബാഗും കന്നാസും കുപ്പിയും കണ്ടെത്തി

കഴുത്ത് വരെയുള്ള ഭാഗം കത്തിക്കരിഞ്ഞ നിലയിലാണ്
കഴുത്ത് വരെയുള്ള ഭാഗം കത്തിക്കരിഞ്ഞ നിലയിലാണ്
കൊല്ലം: റബർ തോട്ടത്തിനുള്ളിൽ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി. പുനലൂർ- മൂവാറ്റുപുഴ പാതയിൽ മുക്കടവ് പാലത്തിന് സമീപം ചെങ്കുത്തായ റബർ തോട്ടത്തിലാണ് ചങ്ങലയിൽ പൂട്ടിയ നിലയിൽ‌ മൃതശരീരം കണ്ടെത്തിയത്. മൃതശരീരത്തിന്റെ ഒരു കാലും കൈയും ചങ്ങലകൊണ്ട് ബന്ധിച്ച് മരത്തിനു ചുറ്റും താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.
കഴുത്ത് വരെയുള്ള ഭാഗം കത്തിക്കരിഞ്ഞ നിലയിലാണ്. ഇതിനടുത്തായി ഒഴിഞ്ഞ നിലയിൽ ഒരു ബാഗും കന്നാസും കുപ്പിയും കണ്ടെത്തി.രാവിലെ എട്ടരയോടെ കാന്താരി മുളക് പറിക്കുന്നതിനായി തമിഴ്നാട് സ്വദേശി എത്തിയപ്പോഴാണ് മൃതശരീരം കാണുന്നത്. ഉടൻ തന്നെ പുനലൂര്‍ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികളാരംഭിച്ചു. കൊട്ടാരക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഡോഗ് സ്ക്വാഡും ഫിംഗർപ്രിന്റ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന നിലയിലുള്ള കൊലപാതകം എന്നുതന്നെയാണ് പ്രാഥമിക നിഗമനം. ഇതുവരെയും സ്ഥലത്ത് മിസ്സിങ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
advertisement
Summary: A decomposed body, chained to a rubber tree, was found inside a rubber plantation. The chained body was discovered in a steep rubber estate near Mukkadavu bridge on the Punalur-Muvattupuzha road.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി
Next Article
advertisement
കൊല്ലത്ത് റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി
കൊല്ലത്ത് റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി
  • രബർ തോട്ടത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി.

  • മൃതശരീരത്തിന്റെ ഒരു കാലും കൈയും ചങ്ങലകൊണ്ട് ബന്ധിച്ച് മരത്തിനു ചുറ്റും താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.

  • മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന നിലയിലുള്ള കൊലപാതകം എന്നുതന്നെയാണ് പ്രാഥമിക നിഗമനം.

View All
advertisement