കൈക്കൂലി; കൊട്ടാരക്കര താലൂക്കിലെ തഹസിൽദാരടക്കം മൂന്നു ജീവനക്കാർക്ക് വകുപ്പ് തല നടപടി; 5 ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സ്ഥലം മാറ്റം

Last Updated:

അഞ്ചുമാസം നീണ്ട പരിശോധനകളിലും അന്വേഷണത്തിലും ഗുരുതരക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിക്ക് ശുപാർശ ചെയ്തത്

കൊല്ലം: കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ. കൊല്ലം കളക്ടർക്കാണ് ശുപാർശ നൽകിയിരിക്കുന്നത്. പാറമട ഉടമയ്‌ക്കെന്ന രീതിയിൽ സഹായംതേടി അണ്ടർ സെക്രട്ടറി, തഹസിൽദാരെ സമീപിച്ചതോടെയാണ് കൊട്ടാരക്കര താലൂക്ക് ഓഫീസിലെ അഴിമതിക്ക് വ്യക്തമായ തെളിവ് പുറത്തുവന്നത്. അഞ്ചുമാസം നീണ്ട പരിശോധനകളിലും അന്വേഷണത്തിലും ഗുരുതരക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിക്ക് ശുപാർശ ചെയ്തത്.
പാറ, ക്വാറി, മണൽ, ചെളി ഖനനവുമായി ബന്ധപ്പെട്ട് വൻതോതിൽ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിലാണ് നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ മേയ് 30ന് റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി നടത്തിയ പരിശോധനയിൽ ആരോപണം ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചു.
മണ്ണെടുപ്പ്, പാറമട വിഷയങ്ങളിൽ കൊട്ടാരക്കര താലൂക്ക് ഓഫീസ് നേരത്തേ തന്നെ കൈക്കൂലി ആരോപണ വിധേയമാണ്. എം കെ അജികുമാർ തഹസിൽദാരായി ചുമതലയേൽക്കുന്നതിന് മുൻപും കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കൈക്കൂലി ആരോപണം ഉണ്ടായിരുന്നു.  എന്നാൽ അജികുമാർ വന്നതോടെ ഇത് കൂടുതലായെന്ന് റിപ്പോർട്ടിൽ പറയുന്നു.
advertisement
അണ്ടർ സെക്രട്ടറിക്കുശേഷം പരിശോധന നടത്തിയ റവന്യു വിജിലൻസും ആരോപണങ്ങൾ ശരിയാണെന്ന് റിപ്പോർട്ട് നൽകി. സംസ്ഥാനതല ഇൻസ്പെക്ഷൻ സ്ക്വാഡും ഓഫീസിൽ പരിശോധന നടത്തി. ജൂലൈ 19നും 20നും റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി ജെ ബിജു പരിശോധന നടത്തി നൽകിയ റിപ്പോർട്ടാണ് ഇപ്പോഴത്തെ നടപടിക്ക് ഇടയാക്കിയത്.
അനധികൃത മണ്ണെടുപ്പിനും പാറഖനനത്തിനും സഹായകമായ രീതിയിലാണ് താലൂക്ക് ഓഫീസിലെ പല ജീവനക്കാരും പ്രവർത്തിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. അപേക്ഷകളിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത നൂറ് കണക്കിന് ഫയലുകൾ കണ്ടെത്തിയെന്നും സർവേ നടത്താനുള്ള അപേക്ഷകളിൽ സീനിയോറിറ്റി മറികടന്നതായും റിപ്പോർട്ടില്‍ പറയുന്നു.
advertisement
2023ലെ ഫയലുകളിൽ നടപടി സ്വീകരിക്കാതെ 2024ലെ ഫയലുകളിൽ നടപടി സ്വീകരിച്ചു. മറ്റൊരു സീറ്റിൽ 2008 മുതലുള്ള 1800 ഫയലുകളിൽ തീരുമാനമെടുത്തിട്ടില്ല. ഈ ജീവനക്കാരൻ പാറമട, മണ്ണെടുപ്പ് കേസുകളിൽ ഇടനിലക്കാരനായിരുന്നുവെന്നും ജീവനക്കാര്‍ മൊഴി നൽകി.
തഹസിൽദാരുടെ ഭാഗത്ത് നിന്നും സംശയകരമായ ഒട്ടേറെ നടപടികൾ ഉണ്ടായെന്നും ഇയാൾക്ക് മണ്ണെടുപ്പ് ലോബിയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നതായി നേരിട്ട് കണ്ടിട്ടുണ്ട് എന്ന് ജീവനക്കാർ മൊഴിനൽകി. ഡ്രൈവേഴ്സ് റൂമിൽ ഓഫീസ് ജീവനക്കാർ ഒത്തുചേർന്ന് മദ്യപാന സൽക്കാരം നടക്കാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്. താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർമാരിൽ പലരും ആരോപണ വിധേയരാണെന്നും ഇവരും മദ്യ സൽക്കാരത്തിൽ പങ്കെടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
advertisement
ബി2, ബി 10, ബി5 സീറ്റുകളിലെ ജീവനക്കാർക്ക് കൈക്കൂലി ആരോപണത്തിൽ പങ്കുണ്ടെന്നതിന് തെളിവില്ലെങ്കിലും ദിവസേന ലഭിക്കുന്ന ഫയലുകളിൽ യഥാസമയം നടപടി സ്വീകരിക്കുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
ശുപാർശകൾ ഇങ്ങനെ
  • സസ്പെൻഷനിൽ തുടരുന്ന തഹസിൽദാർ എം കെ അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ വി അനിൽകുമാർ, ഡ്രൈവർ ടി മനോജ് എന്നിവർക്കെതിരെ വകുപ്പുതല നടപടി ആരംഭിക്കണം.
  • താലൂക്ക് ഓഫീസിലെ 6 ഡെപ്യൂട്ടി തഹസിൽദാർമാരിൽ അഞ്ചുപേരെയും ജില്ലയിലെ മറ്റ് താലൂക്കുകളിലെ പൊതുജന സമ്പർക്കം കുറഞ്ഞ തസ്തികയിലേക്ക് മാറ്റണം.
  • ഭിന്നശേഷിക്കാരനെന്നത് പരിഗണിച്ച് ഒരു ഡെപ്യൂട്ടി തഹസിൽദാർക്ക് എതിരെ നടപടി വേണ്ട.
  • താലൂക്ക് ഓഫീസ് റവന്യു വിജിലൻസിന്റെ നിരന്തര നിരീക്ഷണത്തിലാക്കാൻ മേഖലാ വിജിലൻസ് ഡപ്യൂട്ടി കലക്ടർക്ക് നിർദേശം നൽകാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
  • താലൂക്കിലെ ഓരോ സീറ്റിലും കെട്ടിക്കിടക്കുന്ന ഇ-ഫയലുകൾ ഉൾപ്പെടെയുള്ളവ തിട്ടപ്പെടുത്തണം.
  • അടിയന്തര അദാലത്ത് നടത്തി തീർപ്പാക്കിയ ഫയലിന്റെ എണ്ണം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യണം. ഇതിനായി നോഡൽ ഓഫീസറെ നിയമിക്കാൻ കളക്ടർക്ക് നിർദേശം നൽകാം.
  • സെക്ഷനിലെ പരിഹാരം കാണാത്ത ഫിസിക്കൽ ഫയലുകൾ ഇ- ഫയലിനോടൊപ്പം ചേർക്കണം.
  • ഇതിനാവശ്യമായ ഹൈസ്പീഡ് സ്കാനർ താലൂക്ക് ഓഫീസിന് ലഭ്യമാക്കാൻ ലാൻഡ് റവന്യു കമ്മീഷണർ അടിയന്തര നടപടി സ്വീകരിക്കണം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈക്കൂലി; കൊട്ടാരക്കര താലൂക്കിലെ തഹസിൽദാരടക്കം മൂന്നു ജീവനക്കാർക്ക് വകുപ്പ് തല നടപടി; 5 ഡെപ്യൂട്ടി തഹസിൽദാർമാർക്ക് സ്ഥലം മാറ്റം
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement