വനിതാ ജീവനക്കാർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇടുക്കി നഗരംപാറ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.സി വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്
ഇടുക്കി: വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ. ഇടുക്കി നഗരംപാറ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.സി വിനോദിനെയാണ് സസ്പെൻഡ് ചെയ്തത്. വനിതാ ജീവനക്കാരുടെ പരാതിയിലാണ് നടപടി ഉണ്ടായത്.
നഗരംപാറ റേഞ്ചിലെ രണ്ട് വനിതാ ജീവനക്കാരെ കെ സി വിനോദ് മാനസികമായും തൊഴില്‍പരമായും പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇത് കൂടാതെ പാല്‍ക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിർമിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡി.എഫ്.ഒ റിപ്പോർട്ട് നല്‍കിയിരുന്നു.
ഇതോടെയാണ് വനംവകുപ്പ് അഡീഷനല്‍ പ്രിൻസിപ്പല്‍ സി.സി.എഫ് ഡോ.പി. പുകഴേന്തി വിനോദിനെ സസ്പെൻഡ് ചെയ്തത്. ഇടുക്കി നഗരംപാറ റേഞ്ച് ഓഫിസിലെ രണ്ട് വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരാണ് പരാതി നല്‍കിയത്. റേഞ്ച് ഓഫിസർ മുതല്‍ സി.സി.എഫ് വരെയുള്ളവർക്കാണ് പരാതി നല്‍കിയത്.
advertisement
കഴിഞ്ഞ കുറച്ചുകാലമായി കെ സി വിനോദ് വനിതാ ജീവനക്കാരോട് മോശമായി പെരുമാറുന്നുണ്ടെന്നും പരാതിയിലുണ്ട്. ഓഫീസിലും പുറത്തുംവെച്ച് ഇയാൾ അപമര്യാദയായി പെരുമാറിയതായും വനിതാ ജീവനക്കാർ പറയുന്നു. ഇതുകൂടാതെ രാത്രിയിലും പകലും ഇയാൾ വാട്സാപ്പിലൂടെ അശ്ലീല സന്ദേശങ്ങൾ അയയ്ക്കാറുണ്ടെന്നും ജീവനക്കാർ ആരോപിച്ചു. തെളിവുസഹിതമാണ് ഉന്നത ഉദ്യോഗ്ഥർക്ക് വനിതാ ജീവനക്കാർ പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
February 10, 2024 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനിതാ ജീവനക്കാർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ