Karipur Air India Express Crash | കോഴിക്കോട് ചികിത്സയിൽ ഉള്ളവരുടെയും മരിച്ചവരുടെയും വിവരങ്ങൾ ഇവിടെ
174 മുതിർന്നവരും 10 കുട്ടികളും ആറു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ദുബായിൽ നിന്ന് അവിടുത്തെ പ്രാദേശികസമയം രണ്ടുമണിക്ക് പുറപ്പെട്ട് ഇവിടെ വൈകുന്നേരം 07.27നാണ് എത്തേണ്ടിയിരുന്നത്.

കരിപ്പൂരിലെ വിമാനാപകടം
- News18
- Last Updated: August 8, 2020, 12:32 AM IST
കോഴിക്കോട്: കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി 35 അടി താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഇതുവരെ 17 പേരാണ് മരിച്ചത്. മരിച്ചവരിൽ വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉൾപ്പെടുന്നു.
അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുകയാണ്. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അതേസമയം, വിമാനദുരന്തത്തിൽ പരിക്കേറ്റ് കോഴിക്കോട് ചികിത്സയിൽ ഉള്ളവരുടെയും മരിച്ചവരുടെയും വിവരങ്ങളുമായി കോഴിക്കോട് കളക്ടർ കുറിപ്പ് പങ്കുവെച്ചു. ഫേസ്ബുക്കിലാണ് ഗൂഗിൾ ഷീറ്റ് ഉൾപ്പെടെ കളക്ടർ വിശദാംശങ്ങൾ പങ്കുവെച്ചത്.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്,
അതേസമയം, കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനത്തിലെ മുഴുവൻ പേരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. ജീവനക്കാരുൾപ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
174 മുതിർന്നവരും 10 കുട്ടികളും ആറു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ദുബായിൽ നിന്ന് അവിടുത്തെ പ്രാദേശികസമയം രണ്ടുമണിക്ക് പുറപ്പെട്ട് ഇവിടെ വൈകുന്നേരം 07.27നാണ് എത്തേണ്ടിയിരുന്നത്.
എയർപോർട്ട് കൺട്രോൾ റും നമ്പർ 0483 2719493, 2719321, 2719318, 2713020, 8330052468.
അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുകയാണ്. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.