LIVE- സുപ്രീംകോടതിയെ സമീപിക്കും; ശബരിമലയെ കലാപഭൂമിയാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ്

Last Updated:
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ദേവസ്വം ബോര്‍ഡ് യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പത്മകുമാര്‍.
നിലവിലെ സാഹചര്യത്തെ കുറിച്ച് വിശദ റിപ്പോര്‍ട്ട് തയാറാക്കി സുപ്രീം കോടതിയെ സമീപിക്കും. ഇതിനായി മനു അഭിഷേക് സിംഗ്വിയെ ചുമതലപ്പെടുത്തുമെന്നും പത്മകുമാര്‍ അറിയിച്ചു.
നിലവിലെ സാഹചര്യം വ്യക്തമാക്കി ഹൈക്കോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സുപ്രീം കോടതിയില്‍ 25 പുനപരിശോധന ഹര്‍ജികള്‍ വന്നിട്ടുണ്ട്. അതിലെല്ലാം ബോര്‍ഡ് കക്ഷിയാണ്. അഭിഭാഷകനുമായി ബന്ധപ്പെട്ട് എന്ത്. ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കും. എന്തായാലും പ്രശ്‌നത്തില്‍ ബോര്‍ഡ് ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ വ്യക്തമാക്കി. ശബരിലയുമായി ബന്ധപ്പെട്ടവരുടെ ഉന്നതതല യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
advertisement
ശബരിമല പൂങ്കാവനം സമാധാനത്തിന്റെ കേന്ദ്രമാണ്. എല്ലാവരും സമാധാനത്തിനാണ് സബരിമലയില്‍ എത്തുന്നത്. അവിടം കലാപഭൂമി ആക്കാന്‍ ദേവസ്വം ആഗ്രഹിക്കുന്നില്ല. ശബരിമലയുടെ കാര്യത്തില്‍ രാഷ്ടീയം കളിക്കാന്‍ ആഗ്രഹിക്കുന്നില്ല.
ഹര്‍ജിയല്ല.
സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ടാണ് നല്‍കുന്നത്. അഭാഷകനുമായി ബന്ധപ്പെട്ട് എതു നിലയ്ക്കാണ് റിപ്പോര്‍ട്ട് കൊടുക്കാന്‍ സധിക്കുമെന്നത് പരിശോധിക്കും. ഇക്കാര്യത്തില്‍ ബോര്‍ഡ് ആത്മാര്‍ഥമായ നിലപാടാണ് സ്വീകരിച്ചത്. കെ. രാഘവനെ ക്ഷണിച്ചില്ലെന്ന് വാര്‍ത്ത വന്നു. അദ്ദേഹത്തിന്റെ കാലവധി ഇന്നലെ കഴിഞ്ഞു.
ശബരിമല സംബന്ധിച്ച തത്സമയ വിവരങ്ങൾ ചുവടെ...
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE- സുപ്രീംകോടതിയെ സമീപിക്കും; ശബരിമലയെ കലാപഭൂമിയാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ്
Next Article
advertisement
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
  • മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്

  • ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെ സർവീസ്

  • പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

View All
advertisement