'എസ്ഐടിക്കുമേൽ സമ്മർദമില്ല, അന്വേഷണം ശരിയായ ദിശയിൽ': ശബരിമല തന്ത്രിയുടെ അറസ്റ്റിൽ ഡിജിപി റവാഡ ചന്ദ്രശേഖർ

Last Updated:

കൂടുതൽ അറസ്റ്റ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകൾ പരിശോധിച്ച് നടപടിയെടുക്കുമെന്നായിരുന്നു മറുപടി

റവാഡ ചന്ദ്രശേഖർ
റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം പ്രത്യേക അന്വേഷണസംഘം ശരിയായ ദിശയിലാണ് കൊണ്ടുപോകുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. എസ്‌ഐടിക്കുമേൽ ഒരുതരത്തിലുള്ള സമ്മർദവുമില്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് എസ്‌ഐടി പ്രവർത്തിക്കുന്നത്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് പിന്നാലെയാണ് ഡിജിപിയുടെ പ്രതികരണമുണ്ടായത്.
കൂടുതൽ അറസ്റ്റ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകൾ പരിശോധിച്ച് നടപടിയെടുക്കുമെന്നായിരുന്നു മറുപടി. ഹൈക്കോടതി എസ്ഐടി അന്വേഷണത്തിൽ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
ഇതും വായിക്കുക: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവരര് അറസ്റ്റിൽ
എസ്‌ഐടിക്ക് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ ഹാജരായ തന്ത്രിയെ ഉച്ചകഴിഞ്ഞ് 2.30ഓടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കൊള്ളയിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠര് രാജീവരരാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ അടക്കമുള്ളവർ നേരത്തേ മൊഴിനൽകിയിരുന്നു. സ്വർണപ്പാളികളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നൽകിയതും കണ്ഠ‍ര് രാജീവരരായിരുന്നു.
advertisement
കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തേ തന്ത്രി കണ്ഠര് രാജീവരരിൽനിന്ന് എസ്‌ഐടി സംഘം മൊഴിയെടുത്തിരുന്നു. പോറ്റിയെ അറിയാമെന്നും എന്നാൽ ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ചാണ് കുറിപ്പ് നൽകിയതെന്നുമായിരുന്നു രാജീവരുടെ മൊഴി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എസ്ഐടിക്കുമേൽ സമ്മർദമില്ല, അന്വേഷണം ശരിയായ ദിശയിൽ': ശബരിമല തന്ത്രിയുടെ അറസ്റ്റിൽ ഡിജിപി റവാഡ ചന്ദ്രശേഖർ
Next Article
advertisement
'എസ്ഐടിക്കുമേൽ സമ്മർദമില്ല, അന്വേഷണം ശരിയായ ദിശയിൽ': ശബരിമല തന്ത്രിയുടെ അറസ്റ്റിൽ ഡിജിപി റവാഡ ചന്ദ്രശേഖർ
'എസ്ഐടിക്കുമേൽ സമ്മർദമില്ല, അന്വേഷണം ശരിയായ ദിശയിൽ': ശബരിമല തന്ത്രിയുടെ അറസ്റ്റിൽ ഡിജിപി റവാഡ ചന്ദ്രശേഖർ
  • ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും എസ്‌ഐടിക്ക് സമ്മർദമില്ലെന്നും ഡിജിപി.

  • കൂടുതൽ അറസ്റ്റ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് തെളിവുകൾ പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് ഡിജിപി പറഞ്ഞു

  • എസ്‌ഐടി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൽ സർക്കാർ തൃപ്തിയാണെന്ന് ഡിജിപി.

View All
advertisement