Police| രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം; നാലുമണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണം: പുതിയ മാര്‍ഗനിര്‍ദേശവുമായി DGP
- Published by:Rajesh V
- news18-malayalam
Last Updated:
ഇൻക്വസ്റ്റ് നടത്താനാവശ്യമായ വെളിച്ചം, മൃതദേഹം ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനം, മറ്റ് ചെലവുകൾ എന്നിവ നൽകാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടിയെടുക്കും.
തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളില്‍ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താമെന്ന് ഡിജിപിയുടെ (DGP) മാര്‍ഗ നിര്‍ദേശം. മരണം നടന്ന് നാല് മണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണം. ഇന്‍ക്വസ്റ്റിന് എസ്എച്ച്ഒമാര്‍ നടപടി സ്വീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. നിലവില്‍ വൈകിട്ട് 6നു ശേഷം ഇന്‍ക്വസ്റ്റ് നടത്താറില്ല.
24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. ഇന്‍ക്വസ്റ്റിന് കൂടുതല്‍ സമയം ആവശ്യമായി വന്നാല്‍ അത് കൃത്യമായി രേഖപ്പെടുത്തണം. പോസ്റ്റ്‌മോര്‍ട്ടത്തിന് മൃതദേഹം അയക്കുന്നതില്‍ കാലതാമസം വരുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നിരീക്ഷണം ആവശ്യമാണെന്നും ഡിജിപിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഇൻക്വസ്റ്റ് നടത്താനാവശ്യമായ വെളിച്ചം, മൃതദേഹം ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനം, മറ്റ് ചെലവുകൾ എന്നിവ നൽകാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടിയെടുക്കും. ഇക്കാര്യം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് നിരീക്ഷിക്കാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.
advertisement
ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലും രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്‌ത് നൽകിയ ഹർജി ഹൈക്കോടതി തള്ളുകയും തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് ഇൻക്വസ്റ്റ് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
കൊല്ലത്ത് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു; വിമുക്തഭടനായ ഭർത്താവ് അറസ്റ്റിൽ
കൊല്ലം അഞ്ചൽ അയിലറയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. അയിലറ സ്വദേശി ഹരികുമാറിന്റെ ഭാര്യ സംഗീത (42)യാണ് മരിച്ചത്. സംഭവത്തിൽ വിമുക്ത ഭടൻ ഹരികുമാറിനെ (45) ആത്മഹത്യ പ്രേരണാ കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഗീതയെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയിൽ കാണപ്പെട്ടത്.
advertisement
ബഹളം കേട്ട് എത്തിയ അയൽക്കാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു. ഹരികുമാറിന്റെ നിരന്തര പീഡനം കാരണം സംഗീത ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.
22 വർഷം മുൻപായിരുന്നു ഓയൂർ സ്വദേശിയായ സംഗീതയുടെയും ഹരികുമാറിന്റെയും വിവാഹം. ഹരികുമാറിന്റെ മാനസിക, ശാരീരിക ഉപദ്രവം സഹിക്കാതെ സംഗീത നേരത്തേ ഏരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അവയിൽ പലതും ഒത്തു തീർപ്പാക്കി ഒരുമിച്ചു താമസിക്കുകയായിരുന്നു. മറ്റു ചില കേസുകളിലും ഹരികുമാർ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
advertisement
സംഗീതയ്ക്കു പൊള്ളലേറ്റ് അധികം വൈകാതെ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. സംഗീതയുടെ സംസ്കാരം ഓയൂരിലെ കുടുംബ വീട്ടിൽ നടത്തി. മകൻ: കാർത്തിക്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 01, 2022 10:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Police| രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം; നാലുമണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണം: പുതിയ മാര്‍ഗനിര്‍ദേശവുമായി DGP


