പള്ളിയുടെ അൾത്താരയിൽ ഖുറാൻ വചനങ്ങൾ ചൊല്ലിയ സംഭവം: വിശ്വാസികളോട് മാപ്പ് പറഞ്ഞ് കൊച്ചി രൂപത

Last Updated:

പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച ചെല്ലാനം പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിമിനെ പള്ളിയിൽ വിളിച്ച് ആദരിച്ചതിന് ഇദ്ദേഹം ഖുറാൻ വാക്യങ്ങളുമായി ആൾത്താരയിൽ മറുപടി പ്രസംഗം നടത്തിയതാണ് വിവാദമായത്.

കൊച്ചി: പള്ളിയിലെ ആൾത്താരയിൽ ഖുറാൻ വചനങ്ങൾ ചൊല്ലിയത് വിവാദമായതോടെ വിശ്വാസികളോട് മാപ്പ് പറഞ്ഞ് കൊച്ചി രൂപത. ലത്തീൻ കത്തോലിക്കാ സഭയുടെ കൊച്ചി രൂപതയ്ക്ക് കീഴിലുള്ള ചെല്ലാനം സെന്റ് സെബാസ്റ്റ്യൻ പള്ളിയിലാണ് സംഭവം. പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച ചെല്ലാനം പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിമിനെ പള്ളിയിൽ വിളിച്ച് ആദരിച്ചതിന് ഇദ്ദേഹം ഖുറാൻ വാക്യങ്ങളുമായി ആൾത്താരയിൽ മറുപടി പ്രസംഗം നടത്തിയതായാണ് വിവാദമായത്.
ഇവിടെ വെച്ച് സർക്കിൾ ഇൻസ്പെക്ടർ ഷിബുവിനെയും ആദരിച്ചിരുന്നു. കോവിഡ് നിയന്ത്രണമുള്ളതിനാൽ പള്ളിക്കുള്ളിലായിരുന്നു ചടങ്ങ്. മറുപടിക്ക് ആൾത്താരയിലെ മൈക്കാണ് ഉപയോഗിച്ചത്. സർക്കിൾ ഇൻസ്പെക്ടർ ക്രിസ്തീയ ഗാനം ആലപിച്ചു. മുഹമ്മദ് ഷാഹിമാകട്ടെ ഖുറാൻ വചനങ്ങൾ ആൾത്താരയിൽ നിന്ന് ചൊല്ലി. ദിവസങ്ങളായി വിശ്വാസികൾക്കിടെ വലിയ ചർച്ചാ വിഷയമായിരുന്നു ഈ സംഭവം. തുടർന്ന് കൊച്ചി രൂപതാ വക്താവ് ഫാ. ജോണി സേവ്യർ പുതുക്കാട് വീഡിയോ സന്ദേശവും പുറത്തുവിട്ടു.
advertisement
ആൾത്താര പൊതുവേദിയല്ലെന്നും അത് കത്തോലിക്കാ സഭയുടെ പവിത്രമായ ബലിവേദിയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വ്യക്തിഗത വിശ്വാസങ്ങൾക്കൊപ്പം ആരോഗ്യകാര്യങ്ങൾ കൂടി ഉൾപ്പെടുത്തി മുഹമ്മദ് ഹാഷിം ദുർവിനിയോഗിച്ചു. ഇത് അവിവേകമാണ്. നന്മയെ ലക്ഷ്യമിട്ട് നടത്തിയ ചടങ്ങിൽ മതവത്കരണ പ്രവണത പ്രകടിപ്പിച്ച ഉദ്യോഗസ്ഥനെ പ്രതിഷേധം അറിയിക്കുന്നതായും ഫാ. ജോണി സേവ്യർ പുതുക്കാട് സന്ദേശത്തിൽ പറയുന്നു.
advertisement
തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുഹമ്മദ് ഹാഷിം
താൻ എല്ലാവർക്കും നന്മകൾ വരട്ടെയെന്ന് അറബി ഭാഷയിൽ പ്രാർത്ഥിച്ചതേയുള്ളൂവെന്നാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിമിന്റെ വിശദീകരണം. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. പഠിച്ചതും വളർന്നതും തിരുവനന്തപുരം കോൺവെന്റ് സ്കൂളിലാണ്. മക്കൾ പഠിക്കുന്നതും ക്രിസ്ത്യൻ സ്കൂളിലാണ്. ഈ പ്രശ്നത്തെ തുടർന്ന് രണ്ട് ദിവസമായി ഉറക്കമില്ല. ഫോണിലേക്ക് തുടർച്ചയായി കോളുകൾ വരികയാണെന്നും മുഹമ്മദ് ഹാഷിം മാധ്യമങ്ങളോട് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പള്ളിയുടെ അൾത്താരയിൽ ഖുറാൻ വചനങ്ങൾ ചൊല്ലിയ സംഭവം: വിശ്വാസികളോട് മാപ്പ് പറഞ്ഞ് കൊച്ചി രൂപത
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement