പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകം; തെറ്റായ ശൈലി പ്രോത്സാഹിപ്പിക്കില്ല; എ വിജയരാഘവന്‍

Last Updated:

പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

എ. വിജയരാഘവൻ
എ. വിജയരാഘവൻ
ആലപ്പുഴ: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകമാണെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. തെറ്റായ ഒരു ശൈലിയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാമനാട്ടുകര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ സിപിഎം അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു വിജയരാഘവന്‍.
പ്രവര്‍ത്തകര്‍ക്ക് സൈബറിടങ്ങളിലും അച്ചടക്കം ബാധകമാണ്. സൈബര്‍ ഇടങ്ങളില്‍ എങ്ങനെ ഇടപെടണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ക്ക് സിപിഎം ബന്ധമില്ലെന്നും ഡിവൈഎഫ്‌ഐ ബന്ധം അറിഞ്ഞപ്പള്‍ തന്നെ മാറ്റി നിര്‍ത്താന്‍ ശ്രദ്ധിച്ചെന്നും പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആര് നടത്തിയാലും കര്‍ശന നടപടി സ്വീകരിക്കുകയെന്നതാണ് പാര്‍ട്ടിയുടെ സമീപനമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
advertisement
അതേസമയം സിപിഎമ്മുമായുള്ള ബന്ധത്തെ വിശദീകരിച്ച് ഫേസ്ബുക്ക് കുറിപ്പുമായി രാമനാട്ടുകര സ്വര്‍ണ്ണ കവര്‍ച്ച കേസിലെ സൂത്രധാരന്‍ അര്‍ജ്ജുന്‍ ആയങ്കി രംഗത്തെത്തിയിരുന്നു. അര്‍ജുന്‍ സിപിഎം പ്രവര്‍ത്തകനാണ് എന്ന് നവമാധ്യമങ്ങളില്‍ വ്യാപക പ്രചരണം ഇറങ്ങിയ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് .
കഴിഞ്ഞ മൂന്ന് കൊല്ലമായി സിപിഎമ്മും ഡിവൈഎഫ്‌ഐ മായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പോസ്റ്റില്‍ അര്‍ജുന വ്യക്തമാക്കുന്നു. യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു. അതു കൊണ്ട് തനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ പാര്‍ട്ടി ബാധ്യസ്ഥമല്ല എന്നാണ് പോസ്റ്റ്.
advertisement
അര്‍ജുന് സിപിഎമ്മുമായി യാതൊരു ബന്ധവും ഇല്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിപിഎമ്മിനു വേണ്ടി സൈബര്‍ പ്രചാരണം നടത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഏല്‍പ്പിച്ചിട്ടില്ല എന്നും ജില്ലാനേതൃത്വം നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകം; തെറ്റായ ശൈലി പ്രോത്സാഹിപ്പിക്കില്ല; എ വിജയരാഘവന്‍
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement