കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് വീണ്ടും അതിരൂപതയുടെ ഭരണച്ചുമതല; ജേക്കബ് മനത്തോടത്തിനോട് ഒഴിയാന്‍ നിര്‍ദ്ദേശം
Last Updated:
ഇന്നലെ അര്‍ദ്ധരാത്രിയാണ് വത്തിക്കാനിലെ ഓറിയന്റില്‍ കോണ്‍ഗ്രിഗേഷനില്‍ നിന്നും നിര്‍ദേശം വന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് ഉച്ചകഴിഞ്ഞുണ്ടാകുമെന്നാണ് സൂചന.
കൊച്ചി: മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല. ഭൂമി വിവാദത്തെ തുടർന്നാണ് ആലഞ്ചേരിയെ അതിരൂപതയുടെ ഭരണച്ചുമതലയിൽ നിന്നും മാറ്റി നിർത്തിയിരുന്നത്. വത്തിക്കാനിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് മാര്‍ ആലഞ്ചേരി ഇന്നലെ രൂപതാ ആസ്ഥാനത്തെത്തി ചുമതലയേറ്റു. ഒരു വര്‍ഷമായി കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു താമസം. അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനോട് ചുമതല ഒഴിയാനും തിരികെ പാലക്കാട് രൂപതയുടെ ചുമതല വഹിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രിയാണ് വത്തിക്കാനിലെ ഓറിയന്റില്‍ കോണ്‍ഗ്രിഗേഷനില്‍ നിന്നും നിര്‍ദേശം വന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് ഉച്ചകഴിഞ്ഞുണ്ടാകുമെന്നാണ് സൂചന.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ അര്‍ദ്ധരാത്രി തന്നെ അതിരൂപത ആസ്ഥാനത്തെത്തി. ഇന്നു രാവിലെ കൂരിയ നടന്ന യോഗത്തിലും അദ്ദേഹം പങ്കെടുത്തു. ചുമതല ഒഴിഞ്ഞ ബിഷപ് മനത്തോടത്ത് പാലക്കാട് രൂപതയുടെ മെത്രാനായി തിരികെ പോകും. നിലവില്‍ മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാനിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും വത്തിക്കാനില്‍ നിന്നുള്ള ഒരു നിര്‍ദേശവും അതിരൂപത ആസ്ഥാനത്ത് വന്നതായി അറിയില്ലെന്നും ചില വൈദികര്‍ പറയുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2019 12:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് വീണ്ടും അതിരൂപതയുടെ ഭരണച്ചുമതല; ജേക്കബ് മനത്തോടത്തിനോട് ഒഴിയാന്‍ നിര്‍ദ്ദേശം


