ലൈഫ് മിഷൻ: വടക്കാഞ്ചേരി ഭവനസമുച്ചയ നിർമാണ കരാറിൽ അട്ടിമറി; യൂണിടാകുമായി കരാർ ഒപ്പിട്ടത് UAE കോൺസൽ ജനറൽകരാറിൽ അട്ടിമറി

Last Updated:

ലൈഫ് മിഷൻ സിഇഒ യു.വി. ജോസും റെഡ് ക്രെസന്റ് അതോറിറ്റി ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദീക്ക് അൽ ഫലാഹിയുമായാണ് വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി കരാർ ഒപ്പിട്ടത്

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ വടക്കാഞ്ചേരിയിലെ ഭവന സമുച്ചയ നിർമ്മാണത്തിനുള്ള കരാറിൽ അട്ടിമറി. ഉപകരാറിൽ റെഡ് ക്രസൻറോ സർക്കാരോ ഇല്ല. യുഎഇ കോൺസുലേറ്റ് യൂണിടാക്കും തമ്മിലാണ് കരാർ ഒപ്പിട്ടതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ലൈഫ് മിഷൻ സിഇഒ യു.വി. ജോസും റെഡ് ക്രെസന്റ് അതോറിറ്റി ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദീക്ക് അൽ ഫലാഹിയുമായാണ് വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി കരാർ ഒപ്പിട്ടത്.
2019 ജൂലൈ 19 ന് ആയിരുന്നു ഇത്. നിർമാണത്തിനുള്ള ഉപകരാർ ജൂലൈ 31ന് ഒപ്പിട്ടപ്പോൾ കഥ മാറി. ആദ്യ കരാറിലെ റെഡ് ക്രെസൻറ് പുറത്തായി. പകരം യുഎഇ കോൺസൽ ജനറൽ ഫസ്റ്റ് പാർട്ടിയായി യൂണിടാകുമായി കരാർ ഒപ്പിട്ടു. സന്തോഷ് ഈപ്പനാണ് യൂണിടാകിനെ പ്രതിനിധീകരിച്ചത്.
നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകുന്നത് റെഡ് ക്രെസൻറ് ആണെന്ന പരാമർശം മാത്രമാണ് കരാറിൽ ഉള്ളത്.
വടക്കാഞ്ചേരിയിൽ 500 ചതുരശ്ര അടിയിൽ ഏകദേശം 140 അപാർട്ട്മെൻറുകളടങ്ങിയ ഫ്ലാറ്റ് സമുച്ചയം നിർമിക്കാനായിരുന്നു കരാർ. ഭവന സമുച്ചയം നിർമാണ പദ്ധതിയുടെ ഭാഗമായ ആശുപത്രി നിർമാണ കരാറിലും റെഡ് ക്രെസൻറ് പുറത്തായി.
advertisement
സർക്കാരിന് സാമ്പത്തിക സഹായം നൽകിയ റെഡ് ക്രസൻറ് കരാറിൽ നിന്ന് എങ്ങനെ പുറത്തായി യുഎഇ കോൺസുലേറ്റ് ഇന്ത്യയിലെ ഒരു കമ്പനിയുമായി നേരിട്ട് കരാറിൽ ഏർപ്പെട്ടത് എങ്ങനെ എന്നീ ചോദ്യങ്ങൾക്ക് സർക്കാരും യുഎഇ കോൺസുലേറ്റും ഉത്തരം പറയേണ്ടിവരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈഫ് മിഷൻ: വടക്കാഞ്ചേരി ഭവനസമുച്ചയ നിർമാണ കരാറിൽ അട്ടിമറി; യൂണിടാകുമായി കരാർ ഒപ്പിട്ടത് UAE കോൺസൽ ജനറൽകരാറിൽ അട്ടിമറി
Next Article
advertisement
വീട്ടുകാരെ എതിർത്ത് പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ വാഹനാപകടത്തിൽ മരിച്ചു
വീട്ടുകാരെ എതിർത്ത് പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ വാഹനാപകടത്തിൽ മരിച്ചു
  • പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് രാഗേഷ് വാഹനാപകടത്തിൽ ദാരുണമായി മരിച്ചു.

  • കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

  • ഇരു കുടുംബങ്ങളും എതിർപ്പുള്ളതിനാൽ അമ്പലത്തിൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്ന വിവാഹം.

View All
advertisement