കുട്ടിമന്ത്രിമാരുടെ സഭ; കോഴിക്കോട് കളക്ടറേറ്റിൽ ബാലപാർലമെൻ്റ്
Last Updated:
ജില്ലാ ബാല പാർലമെൻ്റിൽ 82 സി ഡി എസ്സുകളിൽ നിന്നായി പങ്കെടുത്ത കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 പേർ സംസ്ഥാന ബാല പാർലമെൻ്റിൽ പങ്കെടുപ്പിക്കും.
കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ ബാലപാർലമെൻ്റ് സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ പ്രവർത്തിക്കുന്ന ബാല പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ജില്ലാ ബാലപാർലമെൻ്റിലേക്ക് വരുന്നത്. കുട്ടികൾക്ക് ജനാധിപത്യ സംവിധാനത്തിൻ്റെ പ്രാധാന്യവും വ്യാപ്തിയും മനസ്സിലാക്കി നൽകുകയാണ് ജില്ലാ ബാലപാർലമെൻ്റിൻ്റെ ദ്വിദിന സഹവാസ ക്യാമ്പിലൂടെ ലക്ഷ്യം വെക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ട പരിധിയിൽ വരുന്ന മുഴുവൻ കുട്ടികളുടെ കൂട്ടായ്മയാണ് ബാലസഭ. ജില്ലാ ബാല പാർലമെൻ്റിൽ 82 സി ഡി എസ്സുകളിൽ നിന്നായി പങ്കെടുത്ത കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 പേർ സംസ്ഥാന ബാല പാർലമെൻ്റിൽ പങ്കെടുപ്പിക്കും.
ചെങ്ങോട്ടുകാവിലെ ആർ ബി വൈഗ സ്‌പീക്കറായും പുതുപ്പാടിയിലെ ഷഹാന ഷെറിൻ പ്രസിഡൻ്റായും സ്ഥാനമേറ്റു. അലിഡ (കുന്നുമ്മൽ) പ്രധാനമന്ത്രി, കാർത്തിക (പെരുവയൽ) പ്രതിപക്ഷ നേതാവ്, നിവേദ് (മേപ്പയ്യൂർ) ആഭ്യന്തരം - നിയമ ഗതാഗത മന്ത്രി, ഫാത്തിമ സിയ (നന്മണ്ട) കലാ സാംസ്കാരിക കായിക മന്ത്രി, സായന്ദ് കൃഷ്‌ണ (പയ്യോളി) - വിദ്യാഭ്യാസ മന്ത്രി, ലസ്‌മിയ (കാരശ്ശേരി) - സാമൂഹ്യനീതി ശിശുക്ഷേമ മന്ത്രി, ജസ്വാൻ ഷാർവി (പുറമേരി) - ആരോഗ്യ - ഭക്‌ഷ്യകാര്യ ശുചിത്വ മന്ത്രി, അമൽ സി (ചാത്തമംഗലം) - വനം പരിസ്ഥതി കൃഷി മന്ത്രി സ്ഥാനങ്ങൾ വഹിച്ചു.
advertisement
കോഴിക്കോട് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി സി കവിത ബാല പാർലമെൻ്റ് ഉദ്ഘാടനം ചെയ്തു. അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി സൂരജ് അധ്യക്ഷത വഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Dec 29, 2025 5:37 PM IST







