'ആ വലിയ പൂട്ടിടാനിനി താമസിക്കരുത്; നോമ്പും പെരുന്നാളും ക്രിസ്മസും ഓണവുമൊക്കെ വീണ്ടും വരും': ഡോ.സുല്‍ഫി നൂഹു

Last Updated:

ഇനി കരുതലല്ല വേണ്ടത്, ഇനി വേണ്ടത് ആ വലിയ പൂട്ട് തന്നെ

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ രാജ്യം അടിയന്തിര ലോക്ക്ഡൗണിലേക്ക് പോകണമെന്ന് ഐഎംഎ പ്രതിനിധി ഡോ.സുല്‍ഫി നൂഹു. കേരളത്തിലെ മിക്ക ജില്ലകളിലെയും സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ ചികിത്സ സംവിധാനങ്ങള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഐ സി സി യു വിനും വെന്റിലേറ്ററിനും തുടങ്ങി സാധാരണ കിടക്കകള്‍ ലഭിക്കുവാന്‍ വേണ്ടി വരെ സമൂഹത്തിലെ ഉന്നത പിടിപാടുള്ളവര്‍ പാഞ്ഞു നടക്കുന്നു. സാധാരണക്കാരുടെ ഗതി അതിലും പരിതാപകരം. പെരുന്നാള്‍ കഴിയാന്‍, ഓണം വരാന്‍ കാത്തിരുന്നാല്‍ നഷ്ടപ്പെടുന്നത് നൂറുകണക്കിന് ജീവനുകളായിരിക്കുമെന്നും ഡോ. സുല്‍ഫി നൂഹു. ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
"ജീവിച്ചിരുന്നാൽ മാത്രമേ സാമ്പത്തികത്തിന് എന്തെങ്കിലും പ്രസക്തിയുള്ളൂ. വൈദ്യൻ ഇച്ഛിച്ചതും രോഗി ഇച്ഛിച്ചതും അടച്ചുപൂട്ടലല്ലേയല്ല! പക്ഷേ നിവൃത്തിയില്ല തന്നെ. തൽക്കാലം അടച്ചുപൂട്ടി ഗുരുതര രോഗംമുള്ളവരുടെ ജീവൻ രക്ഷിക്കണം. ചികിത്സാ സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകുന്ന തലത്തിലേക്ക് രോഗികളുടെ എണ്ണം കുറഞ്ഞാൽ പതുക്കെ പൂട്ട് തുറക്കാം."
"ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് പ്രത്യേക മാനദണ്ഡങ്ങളുണ്ട്. അതില്ലാത്തവർക്ക് ആശുപത്രിയിൽ പോകണമെന്നും വെൻറിലേറ്ററും സൈഡിൽ ഒരു ഓക്സിജൻ സിലിണ്ടറും കരുതി കൊള്ളണമെന്നും ആഗ്രഹിക്കരുത്. അത് കൂടുതൽ ഗുരുതരാവസ്ഥയിലുള്ളവർക്കുള്ളതാണ്. അത് കവർന്നെടുത്ത് മറ്റ് ജീവനുകളെ കൊലയ്ക്കുകൊടുക്കാൻ ശ്രമിക്കരുത്. തൽക്കാലം നമുക്ക് അടച്ചുപൂട്ടണം. വലിയ വലിയ പൂട്ടിട്ട്. ഗുരുതര രോഗം ഉള്ളവർക്കെല്ലാം മികച്ച ചികിത്സ കിട്ടുന്ന തരത്തിൽ രോഗികളുടെഎണ്ണം കുറയുന്ന വരെ, വാക്സിൻ കൂടുതൽപേർക്ക് എത്തുന്നവരെ. രണ്ടാം യുദ്ധത്തിൻറെ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടം പൂർത്തിയാക്കുന്നതുവരെ. ഇനി കരുതലല്ല വേണ്ടത് . ഇനി വേണ്ടത് ആ വലിയ പൂട്ട് തന്നെ"- സുൽഫി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു,
advertisement
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
ആ വലിയ പൂട്ട്-
ആ വലിയ പൂട്ടിടാനിനി താമസിക്കരുത്.
ഒരു നിമിഷം പോലും.
നോമ്പും പെരുന്നാളും ക്രിസ്മസും ഓണവുമൊക്കെ വീണ്ടും വരും.
ജീവൻ നിലനിർത്തിയാൽ മാത്രമേ അതൊക്കെ ആഘോഷിക്കാൻ കഴിയുകയുള്ളൂ.
കേരളത്തിലെ മിക്ക ജില്ലകളിലെയും സർക്കാർ സ്വകാര്യ ആശുപത്രികളുടെ ചികിത്സ സംവിധാനങ്ങൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.
ഐ സി സി യു വിനും വെൻറിലേറ്ററിനും തുടങ്ങി സാധാരണ കിടക്കകൾ ലഭിക്കുവാൻ വേണ്ടി വരെ സമൂഹത്തിലെ ഉന്നത പിടിപാടുള്ളവർ പാഞ്ഞു നടക്കുന്നു.
advertisement
സാധാരണക്കാരുടെ ഗതി അതിലും പരിതാപകരം.
പെരുന്നാൾ കഴിയാൻ,ഓണം വരാൻ കാത്തിരുന്നാൽ നഷ്ടപ്പെടുന്നത് നൂറുകണക്കിന് ജീവനുകളായിരിക്കും.
ഭാരതത്തിൻറെ കേരളത്തിൻറെ സാമ്പത്തികസ്ഥിതി താറുമാറാകും എന്നുള്ള സ്ഥിരം പല്ലവി ഇവിടെ അപ്രസക്തം.
അതെ.
ജീവിച്ചിരുന്നാൽ മാത്രമേ സാമ്പത്തികത്തിന് എന്തെങ്കിലും പ്രസക്തിയുള്ളൂ.
വൈദ്യൻ ഇച്ഛിച്ചതും രോഗി ഇച്ഛിച്ചതും അടച്ചുപൂട്ടലല്ലേയല്ല!
പക്ഷേ നിവൃത്തിയില്ല തന്നെ.
തൽക്കാലം അടച്ചുപൂട്ടി ഗുരുതര രോഗംമുള്ളവരുടെ ജീവൻ രക്ഷിക്കണം
ചികിത്സാ സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകുന്ന തലത്തിലേക്ക് രോഗികളുടെ എണ്ണം കുറഞ്ഞാൽ പതുക്കെ പൂട്ട് തുറക്കാം.
advertisement
മറ്റൊന്നുകൂടി.
ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് പ്രത്യേക മാനദണ്ഡങ്ങളുണ്ട്.
അതില്ലാത്തവർക്ക് ആശുപത്രിയിൽ പോകണമെന്നും വെൻറിലേറ്ററും സൈഡിൽ ഒരു ഓക്സിജൻ സിലിണ്ടറും കരുതി കൊള്ളണമെന്നും ആഗ്രഹിക്കരുത്.
അത് കൂടുതൽ ഗുരുതരാവസ്ഥയിലുള്ളവർക്കുള്ളതാണ്.
അത് കവർന്നെടുത്ത് മറ്റ് ജീവനുകളെ കൊലയ്ക്കുകൊടുക്കാൻ ശ്രമിക്കരുത്.
തൽക്കാലം നമുക്ക് അടച്ചുപൂട്ടണം.
വലിയ വലിയ പൂട്ടിട്ട്.
ഗുരുതര രോഗം ഉള്ളവർക്കെല്ലാം മികച്ച ചികിത്സ കിട്ടുന്ന തരത്തിൽ രോഗികളുടെഎണ്ണം കുറയുന്ന വരെ
വാക്സിൻ കൂടുതൽപേർക്ക് എത്തുന്നവരെ.
രണ്ടാം യുദ്ധത്തിൻറെ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടം പൂർത്തിയാക്കുന്നതുവരെ.
advertisement
ഇനി കരുതലല്ല വേണ്ടത് .
ഇനി വേണ്ടത് ആ വലിയ പൂട്ട് തന്നെ
ഡോ സുല്ഫി നൂഹു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആ വലിയ പൂട്ടിടാനിനി താമസിക്കരുത്; നോമ്പും പെരുന്നാളും ക്രിസ്മസും ഓണവുമൊക്കെ വീണ്ടും വരും': ഡോ.സുല്‍ഫി നൂഹു
Next Article
advertisement
മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചതിൽ ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു
മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചതിൽ ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു
  • മദ്യത്തിന് പേരും ലോഗോയും നിർദേശിക്കാൻ ക്ഷണിച്ചതിൽ ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

  • മലബാർ ഡിസ്റ്റലറീസ് പുതിയ ബ്രാൻഡിന് പേരും ലോഗോയും നിർദേശിച്ചാൽ 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചു.

  • കേരള അബ്കാരി ആക്ടും ഭരണഘടനയും ലംഘിച്ചെന്നാരോപിച്ച് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി.

View All
advertisement