തിരുവനന്തപുരം: ലഹരിവിരുദ്ധ കാമ്പയിനിടെ ബാറിലിരുന്ന് മദ്യപിച്ചതിന് ഡിവൈഎഫ്ഐയില് നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്റ് ആഷികിനെയും നേമം ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റിയാണ് അന്വേഷണ വിധേയമായി പുറത്താക്കിയത്.
ലഹരിവിരുദ്ധ കാമ്പയിന് പിന്നാലെ ഇരുവരും ബാറിലെത്തി മദ്യപിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്ന്നാണ് നടപടി. ഇരുവരും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു. ദൃശ്യങ്ങള് സമൂഹികമാധ്യമങ്ങളില് പ്രചരിച്ചതോടെയാണ് നടപടി.
Also Read-‘കാപ്പ’യിൽ ഭേദഗതി; പൊലീസിന് അമിതാധികാരം; പരാതിക്കാർ ഇല്ലാത്ത കേസുകളും പരിഗണിക്കും
ആംബുലന്സ് ഫണ്ടില് നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തില് ഏരിയാ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിന് രാജിനുമെതിരെ അന്വേഷണം നടത്താനും ഡിവൈഎഫ്ഐ തീരുമാനിച്ചു. ഇന്ന് ചേര്ന്ന തിരുവനന്തപുരം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.