'ഇനി സ്‌കൂളിലെത്തിയാല്‍ അടിച്ച് കാല് പൊട്ടിക്കും'; മുഖ്യന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ചയാള്‍ക്ക് ഭീഷണിയുമായി DYFI

Last Updated:

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വരുന്നവരെ തെരുവില്‍ നേരിടുമെന്നും പ്രതിരോധിക്കാന്‍ ഞങ്ങള്‍ ഉണ്ടാകുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ചയാള്‍ക്ക് നേരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളായ ഫര്‍സീന്‍ മജീദ് മട്ടന്നൂര്‍ യുപി സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ഫര്‍സീന്‍ മജീദ് ഇനി സ്‌കൂളിലെത്തിയാല്‍ അടിച്ച് കാല് പൊട്ടിക്കുമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വരുന്നവരെ തെരുവില്‍ നേരിടുമെന്നും പ്രതിരോധിക്കാന്‍ ഞങ്ങള്‍ ഉണ്ടാകുമെന്നും ഷാജര്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധമുണ്ടായത്.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ അടക്കമുള്ളവര്‍ക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തല്‍, എയര്‍ ക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
advertisement
കണ്ണൂരില്‍ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാന്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു പ്രതിഷേധം. 'പ്രതിഷേധം, പ്രതിഷേധം' എന്ന് വിളിച്ച് എഴുന്നേറ്റ യുവാക്കളെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതിരോധിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇനി സ്‌കൂളിലെത്തിയാല്‍ അടിച്ച് കാല് പൊട്ടിക്കും'; മുഖ്യന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ചയാള്‍ക്ക് ഭീഷണിയുമായി DYFI
Next Article
advertisement
FIFA Ranking | അർജന്റീനയുടെ ഒന്നാം സ്ഥാനം തെറിച്ചു; ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍
FIFA Ranking | അർജന്റീനയുടെ ഒന്നാം സ്ഥാനം തെറിച്ചു; ബ്രസീലിനെ മറികടന്ന് പോര്‍ച്ചുഗല്‍
  • അർജന്റീന ഫിഫാ റാങ്കിങിൽ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

  • സ്പെയിൻ 2014 ന് ശേഷം ആദ്യമായി ഫിഫാ റാങ്കിങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.

  • ബ്രസീലിനെ മറികടന്ന് പോർച്ചുഗൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

View All
advertisement