നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡിവൈഎസ്‍‍പി ചെയ്തത് കൊലപാതകം തന്നെയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

  ഡിവൈഎസ്‍‍പി ചെയ്തത് കൊലപാതകം തന്നെയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

  • Share this:
   തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സനലിന്‍റെ മരണം കൊലപാതകം തന്നെയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിവൈഎസ്‍‍പി ഹരികുമാറിനെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

   ഡിവൈഎസ്‍‍പിയുടെ ജാമ്യാപേക്ഷ എതിർക്കുന്ന റിപ്പോർട്ടും ഇന്ന് കോടതിയിൽ സമർപ്പിക്കും. സനലിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടതു വാഹനം വരുന്നത് കണ്ടതിനു ശേഷമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.

   തോമസ് ചാണ്ടിയുടെ റിസോർട്ടിൽ വീണ്ടും അനധികൃത നിർമാണം

   ദേശീയതയുടെ മറവിൽ ഇന്ത്യയിൽ വ്യാജവാർത്തകൾ അതിവേഗം പ്രചരിക്കുന്നെന്ന് ബിബിസി

   അതേസമയം, സനലിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പ്രതിയായ ഡി വൈ എസ് പിയുടെ അറസ്റ്റ് ഉടനുണ്ടായില്ലെങ്കില്‍ നിരാഹാരസമരം ആരംഭിക്കുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ സനലിന്‍റെ കൊലപാതകം നടന്ന അതേസ്ഥലത്താകും പ്രതിഷേധ സമരം നടത്തുക.

   First published: