'ടിപിയുടെ കൊലപാതകത്തില്‍ CPMന് പങ്കില്ല; പി കെ കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ലോലൻ': ഇ.പി ജയരാജൻ

Last Updated:

കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ലെന്നും ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കണ്ണൂര്‍: ടിപി വധക്കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ടിപി വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും ഹൈക്കോടതി വിധി വെച്ച് വീണ്ടും സിപിഎമ്മിനെ വേട്ടയാടാൻ ശ്രമമെന്നും ഇപി ജയരാജൻ പറഞ്ഞു. കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ലെന്നും കുഞ്ഞനന്തൻ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയാണെന്നും ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കണമെന്ന് കാണിച്ച് ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യ രമ നല്‍കിയ ഹര്‍ജി തള്ളിയത് സി.പി.എം ഗൂഢാലോചന എന്ന വാദം പൊളിക്കുന്നതാണെന്നും ഇ.പി ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ടി പി ചന്ദ്രശേധരന് വധക്കേസില് സമര്പ്പിച്ച അപ്പീല് ഹര്ജികളില് ഹൈക്കോടതി വിധി പുറത്ത് വന്നിരിക്കുന്നു. ഇത് വെച്ച് വീണ്ടും സിപിഐഎമ്മിനെ വേട്ടയാടാനാണ് ചില കേന്ദ്രങ്ങള് ശ്രമിക്കുന്നത്. ഒരു കാര്യം ആവര്ത്തിച്ച് പറയാം. ഈ കൊലപാതകത്തില് സിപിഐഎമ്മിന് ഒരു പങ്കുമില്ല. അത് അന്നും ഇന്നും ആവര്ത്തിച്ച് പറയുന്നു. സിപിഐ എമ്മിനെയും സിപിഐഎം നേതാക്കളേയും പ്രവര്ത്തകരേയും അനുഭാവികളേയും വേട്ടയാടാനാണ് സംഭവം നടന്ന അന്ന് മുതല് എതിരാളികള് ശ്രമിച്ചത്. നിരപരാധികളായ പലരേയും വേട്ടയാടി. അതിപ്പോഴും തുടരുന്നുവെന്ന് മാത്രം. ഒരു കേസില് ശിക്ഷിക്കപ്പെട്ടാല് ഏതൊരു പ്രതിക്കും സ്വന്തം നിരപരാധിത്വം തെളിയിക്കാന് അവസരമുണ്ട്. അതിന് അപ്പീല് നല്കുന്നതും കോടതികളുടെ തുടര് വിധികള് ഉണ്ടാകുന്നതും സ്വാഭാവിക നടപടികളുമാണ്. ഈ കേസില് തന്നെ പ്രതികള്ക്ക് ഇനിയും അപ്പീല് നല്കാനുള്ള അവസരവുമുണ്ട്.
advertisement
കോടതി ശിക്ഷിച്ചുവെന്നത് കൊണ്ടുമാത്രം ഒരാള് കുറ്റവാളിയാകണമെന്നില്ല എന്നതിന് നിരവധി ഉദാഹരണങ്ങള് നമ്മുടെ മുന്നിലുണ്ട്. ഉദാഹരണമായി ഗുരുവായൂരില് ഒരു ആര്എസ്എസുകാരന് കൊല്ലപ്പെട്ട കേസിലെ ശിക്ഷാവിധി നോക്കിയാല് മതിയാകും. അഞ്ച് സിപിഐഎം പ്രവര്ത്തകരെയാണ് അന്ന് ശിക്ഷിച്ച് ജയിയിലിടച്ചത്. വര്ഷങ്ങള്ക്ക് ശേഷം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ ഒരു പ്രതിയില് നിന്നും കിട്ടിയ വിവരങ്ങള് അനുസരിച്ച് ശിക്ഷിക്കപ്പെട്ട അഞ്ച് സിപിഐഎം പ്രവര്ത്തകര് നിരപരാധികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മനസ്സിലായി. ആ പ്രതി അന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ആ വിവരം കോടതിക്ക് മുമ്പാകെ റിപ്പോര്ട്ടായി സമര്പ്പിക്കുകയും ചെയ്തു. ഒരു തീവ്രവാദ സംഘടന കൊലപാതകം നടത്തുകയും അത് സിപിഐ എം പ്രവര്ത്തകരുടെ തലയില് കെട്ടിവെക്കുകയുമായിരുന്നുവെന്ന് പിന്നീട് ശാസ്ത്രീയ അന്വേഷണത്തില് വ്യക്തമായി. ഒടുവില് കോടതി സിപിഐ എം പ്രവര്ത്തകരെ നിരുപാധികം ജയിലില് നിന്ന് മോചിപ്പിച്ചു.
advertisement
ഇതൊരു ഉദാഹരണമായി പറയുന്നുവെന്ന് മാത്രം. ഈ കേസില് തന്നെ ശിക്ഷിക്കപ്പെട്ട സിപിഐ എം പാനൂര് ഏരിയാ കമ്മിറ്റി അംഗമായിരുന്ന അന്തരിച്ച പി കെ കുഞ്ഞന്തന്. ഒരു ഉറുമ്പിനെ പോലും നോവിക്കാന് ശ്രമിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയായിരുന്നു. എന്നിട്ടും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില് പ്രതിയാക്കി. ഇങ്ങനെ ഈ കേസില് ഉള്പ്പെട്ടവരില് പലരും നിരപരാധികളാണ്. അവര്ക്ക് അവരുടെ നിരപരാധിത്വം തെളിയിക്കാന് ഇനിയും അവസരമുണ്ട്.
advertisement
സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കണമെന്ന് കാണിച്ച് ചന്ദ്രശേഖരന്റെ ഭാര്യ രമ നല്കിയ ഹര്ജി തള്ളിയതും സിപിഐ എം ഗൂഢാലോചന എന്ന വാദം പൊളിക്കുന്നതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ടിപിയുടെ കൊലപാതകത്തില്‍ CPMന് പങ്കില്ല; പി കെ കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ലോലൻ': ഇ.പി ജയരാജൻ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement