മുത്തലാഖ്: കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തള്ളി ഇ.ടി മുഹമ്മദ് ബഷീർ
Last Updated:
മലപ്പുറം: മുത്തലാഖ് വിവാദത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തള്ളി ഇ.ടി മുഹമ്മദ് ബഷീർ. വോട്ടെടുപ്പ് ദിവസം ലോക്സഭ ആകെ ബഹിഷ്കരിക്കുക എന്ന തീരുമാനം ഉണ്ടായിരുന്നില്ല. ബില്ലിന് എതിരെ വോട്ട് ചെയ്ത് ശകതമായ വിയോജിപ്പ് പ്രകടിപ്പിക്കാൻ മുസ്ലിം ലീഗ് നേരത്തെ തീരുമാനിച്ചത് ആണെന്നും ഇ.ടി പറഞ്ഞു. അതേ സമയം പി.കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യ വിമർശനവുമായി പാർട്ടി പ്രവർത്തകർ രംഗത്ത് എത്തി. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഇന്ന് ഐഎൻഎൽ മാർച്ച് നടത്തും
മുത്തലാഖ് ചർച്ചക്ക് ശേഷം വോട്ടെടുപ്പ് ബഹിഷ്കരിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനമെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള മുസ്ലിം ലീഗ് തീരുമാനം പെട്ടെന്നായിരുന്നുവെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദത്തെ ഇടി മുഹമ്മദ് ബഷീർ തള്ളി. വോട്ട് രേഖപ്പെടുുത്തി പാർട്ടിയുടെ എതിർപ്പ് ശക്തമായി ഉന്നയിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് ഇ.ടി പറഞ്ഞു.
അതേ സമയം കുഞ്ഞാലിക്കുട്ടിക്കെതിരെ സമുഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ്വ ഉയരുന്നത്. യൂത്ത് ലീഗ്, കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളാണ് പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. അണികളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തിൽ ഗ്രൂപ്പ് മറന്ന് ഒപ്പം നിൽക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പാർട്ടിയിലെ മറ്റ് നേതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2018 7:15 AM IST