25.80 ലക്ഷം അനധികൃതമായി സമ്പാദിച്ച കേസിൽ മുന്‍മന്ത്രി കെ ബാബുവിനെതിരെ ഇഡി കുറ്റപത്രം
- Published by:ASHLI
- news18-malayalam
Last Updated:
ബാർ കോഴ കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഇഡി ബാബുവിനെതിരെ കേസ് എടുത്തത്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ ബാബുവിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2007 നും 2016 നും ഇടയിൽ ബാബു അനധികൃതമായി 25.80 ലക്ഷം രൂപ സമ്പാദിച്ചുവെന്നാണ് ഇഡി കണ്ടെത്തൽ.നേരത്തെ ഈ സ്വത്തും ഇഡി കണ്ടുകെട്ടിയിരുന്നു.
ALSO READ: 'കമ്മ്യൂണിസ്റ്റുകാർ ഉറപ്പായും 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും; പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും': ശശി തരൂർ
ബാർ കോഴ കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഇഡി ബാബുവിനെതിരെ കേസ് എടുത്തത്. ഇഡി നടപടിക്കെതിരെ ബാബു ഫയൽ ചെയ്ത ഹർജി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് ബാബു അറിയിച്ചു.
(Summary: ED files chargesheet against former minister K Babu in illegal acquisition case of Rs 25 80 lakh. The chargesheet was filed in a court in Kochi. The ED found that Babu illegally earned Rs 25.80 lakh between 2007 and 2016.)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
March 26, 2025 6:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
25.80 ലക്ഷം അനധികൃതമായി സമ്പാദിച്ച കേസിൽ മുന്‍മന്ത്രി കെ ബാബുവിനെതിരെ ഇഡി കുറ്റപത്രം


