'കമ്മ്യൂണിസ്റ്റുകാർ ഉറപ്പായും 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും; പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും': ശശി തരൂർ

Last Updated:

ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തല്ലിപ്പൊട്ടിച്ചെന്നും ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്ത ഒരേയൊരു പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും തരൂര്‍ കുറിച്ചു.

News18
News18
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പരിഹസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. സ്വകാര്യ സര്‍വകലാശാലകളെ എതിര്‍ത്തിരുന്ന എല്‍ഡിഎഫ് ഇപ്പോള്‍ അധികാരത്തിലെത്തിയപ്പോള്‍ അതിന് അനുമതി നല്‍കുന്ന ബില്‍ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ കുറിപ്പ്. കമ്മ്യൂണിസ്റ്റുകാർ‌ ഒരു ദിവസം 21-ാം നൂറ്റാണിലേക്ക് പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക 22-ാം നൂറ്റാണ്ടിലായിരിക്കുമെന്നും തരൂര്‍ പരിഹസിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തല്ലിപ്പൊട്ടിച്ചെന്നും ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്ത ഒരേയൊരു പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും തരൂര്‍ കുറിച്ചു.
advertisement
എക്സിലെ കുറിപ്പിന്റെ പൂര്‍ണരൂപം
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി, അങ്ങനെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒടുവില്‍ ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. പതിവുപോലെ, തീരുമാനം ഏതാണ്ട് 15 മുതല്‍ 20 വര്‍ഷം വൈകിയാണ് വന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നവരുടെ കാര്യത്തില്‍ ഇത് സാധാരണയായി സംഭവിക്കാറുണ്ട്.
ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍, കമ്മ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തകര്‍ക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്. ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത ഒരേയൊരു പാര്‍ട്ടിയും കമ്മ്യൂണിസ്റ്റുകാരായിരുന്നു.
advertisement
ഈ മാറ്റങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താവ് സാധാരണക്കാരനാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് വര്‍ഷങ്ങളെടുത്തു. ആ സാധരണക്കാരന് വേണ്ടിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. ഒടുവില്‍ അവര്‍ ഒരു ദിവസം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അത് 22-ാം നൂറ്റാണ്ടില്‍ മാത്രമായിരിക്കാം!.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കമ്മ്യൂണിസ്റ്റുകാർ ഉറപ്പായും 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും; പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും': ശശി തരൂർ
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement