വിദേശ കറൻസിയുടെ മറവിൽ കുഴൽപ്പണ ഇടപാട്; റെയ്ഡില്‍ ഒന്നര കോടി രൂപ കണ്ടെത്തി; സ്ഥാപനങ്ങൾക്കെതിരെ പ്രൊസിക്യൂഷൻ നടപടി ആരംഭിച്ച് ഇഡി

Last Updated:

15 വിദേശരാജ്യങ്ങളുടെ 1.50 കോടി രൂപ വിലമതിക്കുന്ന കറൻസികൾ പിടിച്ചെടുത്തു

enforcement directorate
enforcement directorate
കൊച്ചി: വിദേശ കറൻസി വിനിമയത്തിന്റെ മറവിൽ കുഴൽപ്പണ ഇടപാട് നടത്തിയ സ്ഥാപനങ്ങൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ പ്രോസിക്യൂഷൻ നടപടി തുടങ്ങി. 15 വിദേശരാജ്യങ്ങളുടെ 1.50 കോടി രൂപ വിലമതിക്കുന്ന കറൻസികൾ പിടിച്ചെടുത്തു. ഇതിനു പുറമേ 1.40 കോടി രൂപയുടെ ഇടപാടുകളും കണ്ടെത്തി. ബാങ്കുകൾ വഴിയല്ലാതെ യുഎഇ, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്കാണ് കൂടുതലായി കള്ളപ്പണ ഇടപാടുകൾ നടത്തിയിരിക്കുന്നത്. സുരേഷ് ഫോറെക്സ്, ഏറ്റുമാനൂർ ഫോറെക്സ്‌,  ദുബായ് ഫോറെക്സ്, സംഗീത ഫോറിൻ എക്സ്ചേഞ്ച്, ക്രസന്റ് ട്രേഡിങ്, ഹന ട്രേഡിങ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഇത്തരം വഴിവിട്ട ഇടപാടുകളിൽ പങ്കാളിത്തം ഉള്ളതായി മൂന്ന് ദിവസം നീണ്ടുനിന്ന പരിശോധനകളിൽ കണ്ടെത്തി.
രാജ്യത്തിന് വലിയ നഷ്ടം ഉണ്ടാക്കുന്ന കറൻസി വിനിമയ ഇടപാടുകളാണ് ഇവരടക്കമുള്ളവർ വർഷങ്ങളായി നടത്തുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ശതകോടികളുടെ വിദേശ കറൻസി വിനിമയം കുഴൽപ്പണമായി ഇവർ നടത്തിയിട്ടുണ്ട്. 200 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു. ഗിഫ്റ്റ് ഷോപ്പുകൾ, ഫാഷൻ ഷോപ്പുകൾ, സ്വർണ്ണക്കടകൾ, മൊബൈൽ ഫോൺ ഷോപ്പുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും വിദേശ കറൻസി ഇടപാടുകൾ നടത്തിയിട്ടുണ്ട്.
advertisement
സിബിഐ അന്വേഷിക്കുന്ന ഗൾഫ് നേഴ്സിങ് റിക്രൂട്ട്മെന്റ് കേസിൽ 100 കോടി രൂപയുടെ കള്ളപ്പണം വിദേശത്തേക്ക് കടത്തിയതിന്റെ പേരിൽ അന്വേഷണം നേരിട്ട സ്ഥാപനമാണ് കോട്ടയത്തെ സുരേഷ് ഫോറെക്സ്‌. കഴിഞ്ഞ 19 മുതൽ സംസ്ഥാനവ്യാപകമായി 14 ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന കേന്ദ്രീകരിച്ചത്. പിടിച്ചെടുത്ത 50 ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ വിദേശ കറൻസിക്ക് തുല്യമായ ഇന്ത്യൻ രൂപ കുഴൽപ്പണമായി നടത്തുന്നതിന്റെ വിശദാംശങ്ങളും ഇടപാടുകാർ തമ്മിലുള്ള സംഭാഷണങ്ങളും ഇഡിക്കു ലഭിച്ചു.
സൈബർ ഫോറൻസിക് പരിശോധനകൾക്ക് ശേഷം ഇവ തെളിവായി രേഖപ്പെടുത്തും. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ കേരളം കേന്ദ്രീകരിച്ചു പതിനായിരം കോടി രൂപയുടെ വിദേശ കറൻസി വിനിമയം ഹവാല വഴി നടത്തിയിട്ടുണ്ടെന്ന സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്ക് ശേഷം ഇഡി പരിശോധന നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിദേശ കറൻസിയുടെ മറവിൽ കുഴൽപ്പണ ഇടപാട്; റെയ്ഡില്‍ ഒന്നര കോടി രൂപ കണ്ടെത്തി; സ്ഥാപനങ്ങൾക്കെതിരെ പ്രൊസിക്യൂഷൻ നടപടി ആരംഭിച്ച് ഇഡി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement